വന്യജീവി ആക്രമണങ്ങൾക്ക് എതിരേ കെസിവൈഎം ഉപവാസസമരം നടത്തി
1571216
Sunday, June 29, 2025 4:05 AM IST
കല്ലടിക്കോട്: അനുദിനം വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് എതിരെ കെസിവൈഎം പൊന്നങ്കോട് ഫൊറോനയിലെ 30 അംഗങ്ങൾ ഏകദിന ഉപവാസ സമരം നടത്തി. രാവിലെ ആരംഭിച്ച ഉപവാസസമരം ഫൊറോന വികാരി ഫാ. മാർട്ടിൻ കളമ്പാടൻ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത സെക്രട്ടറി ജിബിൻ പയസ് വിഷയാവതരണം നടത്തി. എകെസിസി ഭാരവാഹികൾ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന പൊതുസമ്മേളനം രൂപത വികാരി ജനറാൾ മോൺ ജീജോ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. പൊന്നങ്കോട് ഫൊറോന പ്രസിഡന്റ് ആഗിൻ നോബിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ശാന്തകുമാരി എംഎൽഎ മുഖ്യാഥിതിയായി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ, കെസിവൈഎം രൂപത പ്രസിഡന്റ് അഭിഷേക പുന്നാംതടത്തിൽ, രൂപത കെസിവൈഎം ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ ഡെപ്യൂട്ടി പ്രസിഡന്റ് ഷോൺ, പൊന്നങ്കോട് യുവജന പ്രതിനിധി ജോമിൻ, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ, കെപിസിസി സെക്രട്ടറി ഹരിഗോവിന്ദൻ, മാതൃവേദി പ്രതിനിധി ബീന തകരപ്പിള്ളി, ഡോ. മാത്യു കല്ലടിക്കോട്, പൊന്നങ്കോട് ഫൊറോന കെസിവൈഎം ഡയറക്ടർ ഫാ. ജിബിൻ കണ്ടത്തിൽ, ഫാ. ജോജി വടക്കേക്കര, ഫാ. റിജോ മേടക്കൽ, ഫാ. ജോൺ പുത്തൂക്കര, എകെസിസി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രശ്നങ്ങളിൽ ദ്രുതഗതിയിൽ ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. മലയോരമേഖലകളിലെ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന ആവശ്യം മുൻനിർത്തി പ്രമേയം എംഎൽഎക്ക് കൈമാറി. കെസിവൈഎം പൊന്നങ്കോട് ഫൊറോന ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം കൊടുത്തു.