സിടിഎംഎ ഉത്സവ് 2025ന് ഇന്നു തിരശീല ഉയരും
1571200
Sunday, June 29, 2025 4:05 AM IST
കോയന്പത്തൂർ: സിടിഎംഎ ഉത്സവ് -2025ന് ഇന്ന് തിരശീല ഉയരും.
തമിഴ്നാട്ടിലെ പ്രവാസി മലയാളികൾക്കായി കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻസ് (സിടിഎംഎ ) സംഘടിപ്പിക്കുന്ന കലോത്സവമായ ഉത്സവ് - 2025 ന്റെ പതിമൂന്നാം അധ്യായത്തിനാണ് ഇന്ന് രാവിലെ 9 ന് ചെന്നൈയിലും കോയമ്പത്തൂരിലും തുടക്കം കുറിക്കുന്നത്.
സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ചിത്ര രചന, കയ്യെഴുത്ത്, ഉപന്യാസം, കഥ, കവിതരചനാ മത്സരങ്ങളാണ് നടക്കുക. ശിവാനന്ദ കോളനിയിലുള്ള കോയമ്പത്തൂർ കേരള സമാജത്തിലാണ് മത്സരവേദി ഒരുക്കിയിരിക്കുന്നത്.
രാവിലെ 9 ന് സിടിഎംഎ പേട്രനും മുൻ പ്രസിഡന്റുമായ എം.കെ. സോമൻ മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ബാബു നിലയത്തിങ്ങൽ, കോറൽ വിശ്വനാഥൻ, എം.സി. തോമസ്, ജോർജ് ആന്റണി യേശുദാസ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിക്കും.
ജൂലൈ 12, 13 ദിവസങ്ങളിലായി ചെന്നെ മുഗപ്പേറിലുള്ള മാർ ഗ്രിഗോറിയസ് കോളജ് മൈതാനത്ത് തയ്യാറാക്കിയ പ്രത്യേക വേദികളിലാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്.
1600ൽ അധികം മത്സരാർഥികൾ കലാമത്സരങ്ങൾക്കായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.