ശ്വാസതടസമുണ്ടായ വയോധിക ചികിത്സയ്ക്കിടെ മരിച്ചു
1571090
Saturday, June 28, 2025 11:48 PM IST
പുതുനഗരം: ശ്വാസതടമുണ്ടായി ചികിത്സക്കായി കൊടുവായൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലുമെത്തിച്ച വയോധിക മരിച്ചു.
പുതുനഗരം കരിപ്പോട് കൃഷ്ണന്റെ ഭാര്യ മണി (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30നായിരുന്നു അസുഖമുണ്ടായത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: ശരവണൻ, സന്തോഷ്, ശരണ്യ, സന്ധ്യ, സംഗീത. മരുമക്കൾ: മിനി, ബിജു, ഷിജു.