നഗരസഭയുടെ എംസിഎഫ് സ്ഥാപനം വൃത്തിഹീനം; പോലീസ് പരിശോധന
1570871
Saturday, June 28, 2025 12:28 AM IST
മണ്ണാർക്കാട്: പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ കീഴിലുള്ള എംസിഎഫ് സ്ഥാപനം മാനദണ്ഡങ്ങൾ പാലിക്കാതെയും മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയുമാണ് പ്രവർത്തിക്കുന്നതെന്ന പരാതിയിൽ മണ്ണാർക്കാട് പോലീസ് പരിശോധന നടത്തി.
മണ്ണാർക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിനോടുചേർന്ന് കോമ്പൗണ്ട് മതിൽ കെട്ടാതെയും ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി വാങ്ങാതെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് മഴവെള്ളമിറങ്ങി വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു പരാതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതിനു പൊതുജനങ്ങൾക്കു പിഴചുമത്തുന്ന നഗരസഭ എംസിഎഫിന്റെ നിയമപരമല്ലാത്ത പ്രവൃത്തികൾക്ക് സ്വയംപിഴ അടക്കേണ്ടി വരുമോയെന്ന ആക്ഷേപമാണുയരുന്നത്.