അടിയന്തരാവസ്ഥ പോരാളികളുടെ സംഗമം
1570865
Saturday, June 28, 2025 12:28 AM IST
പാലക്കാട്: അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് എമര്‍ജന്‍സി വിക്ടിംഫോറം പാലക്കാട് സംഘടിപ്പിച്ച അടിയന്തരാവസ്ഥ പോരാളികളുടെ സംഗമം പൊതുപ്രവർത്തകൻ വിളയോടി വേണുഗോപാലന്‍.ഉദ്ഘാടനം ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ച കുട്ടികൃഷ്ണന് മുട്ടികുളങ്ങര അധ്യക്ഷത വഹിച്ചു. രാമന്‍കുട്ടി കാഞ്ഞിരം, നാരായണന് പെരുവെമ്പ്, നാരായണന് വിളയോടി, എസ്. രമണന്, വിജയന് അമ്പലക്കാട്, സന്തോഷ് കൂട്ടാല, പിരായിരി സൈയ്ദ് മുഹമ്മദ്, ഗോപാലന് മലമ്പുഴ, ടി.പി. കനകദാസ്, കൃഷ്ണന്‍കുട്ടി കുനിശേരി, പത്മമോഹനന് തെക്കേമഠം, അബ്ദുല്‍ ഖാദര്‍ കണ്ണാടി, ദണ്ഡപാണി തത്തമംഗലം, കുഞ്ചന്‍ പൂവക്കോട്, അശോകന് പുതുശേരി എന്നിവര്‍ പ്രസംഗിച്ചു.