ഡിഎഫ്ഒയ്ക്കു നിവേദനംനൽകി കർഷക മസ്ദൂർ സംഘം
1570864
Saturday, June 28, 2025 12:28 AM IST
പാലക്കാട്: മുണ്ടൂർ ഉൾപ്പടെയുള്ള ജനവാസമേഖലകളിലെ വന്യജീവി സാന്നിധ്യം കൃഷിയും മനുഷ്യജീവനും അപഹരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നും നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കർഷക മസ്ദൂർ സംഘം- ബിഎംഎസ് പാലക്കാട് ഡിഎഫ്ഒയ്ക്ക് നിവേദനം നൽകി.
തമിഴ്നാട് മോഡൽ ഹാൻഗിംഗ് ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താമെന്നും ഡിഎഫ്ഒ ജോസഫ് തോമസ് ഉറപ്പുനൽകി. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. രാജേഷ്, ജോയിന്റ് സെക്രട്ടറി ശശി ചോറോട്ടൂർ, കർഷക മസ്ദൂർ സംഘം ജില്ലാ ജനറൽ സെക്രട്ടറി എസ്. രാജേന്ദ്രൻ, ജില്ലാ ട്രഷറർ കെ.പി. ദിവാകർദാസ്, ബിഎംഎസ് മേഖലാ ഭാരവാഹികളായ എം.സി. സതീഷ്, ബി. സന്തോഷ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.