റോഡിൽ ചൂണ്ടയിട്ടും കടലാസുതോണി ഒഴുക്കിയും യൂത്ത് കോൺഗ്രസ് പ്രതിഷേധം
1568977
Saturday, June 21, 2025 12:57 AM IST
തത്തമംഗലം: യൂത്ത് കോൺഗ്രസ് തത്തമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീളിക്കാട്-പാവോടിപറമ്പ് റോഡിലെ വെള്ളക്കെട്ടിൽ കടലാസ് തോണി ഒഴുക്കിവിട്ടും പ്രതീകാത്മകമായി ചൂണ്ട ഇട്ട് മീൻപിടിച്ചും പ്രതിഷേധിച്ചു. വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടക്കുന്ന റോഡ് നന്നാക്കണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ആവശ്യം ഉന്നയിച്ചതാണ്.
ഈ സ്ഥലത്ത് വാഹനസഞ്ചാരം അപകട ഭീഷണിയിലുമാണ്. യാത്രക്കാർക്ക് അനിഷ്ട സംഭവം ഉണ്ടാവുന്നതിന് മുൻപ് അടിയന്തര നടപടി എടുക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ചിറ്റൂർ-തത്തമംഗലം നഗരസഭ മുൻ ചെയർമാൻ കെ. മധു, യൂത്ത് കോൺഗ്രസ് തത്തമംഗലം മണ്ഡലം പ്രസിഡന്റ് രാഹുൽ കൃഷ്ണ, വാർഡ് കൗൺസിലർ എം.ജി. ജയന്തി, അജിത് കുമാർ, അബ്ദുൾ റഷീക്, അക്ഷയ്, അനസ, ആർ. പ്രസാദ്, ശരവൺരാജ്, മീനാകുമാരി എന്നിവർ സമരത്തിനു നേതൃത്വം നൽകി.