കിഫ പ്രതിഷേധപ്രകടനം നടത്തി
1568764
Friday, June 20, 2025 2:05 AM IST
കാഞ്ഞിരപ്പുഴ: മുണ്ടൂർ ഞാറക്കോട് കുമാരനെ വീട്ടുമുറ്റത്ത് ആന ചവിട്ടിക്കൊന്നതിൽ കിഫ കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.
നിരന്തരമായി ജനങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തുന്ന ആനയെ കൊലയാളിയാനയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലണമെന്നും വനംവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും പൂഞ്ചോലയിലും ഇരുന്പകച്ചോലയിലും നിരന്തരമായി ജനവാസമേഖലയിൽ ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തുന്ന ആനകളെ ഉൾവനത്തിലേക്ക് തുരത്തണമെന്നും യോഗം ഉദ്ഘാടനംചെയ്ത കിഫ ജില്ലാ കോ- ഓർഡിനേറ്റർ ജോമി മാളിയേക്കൽ ആവശ്യപ്പെട്ടു .
ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനകൾ മനുഷ്യജീവനു ഭീഷണിയായാൽ അധികാരികൾ വലിയവില കൊടുക്കേണ്ടിവരുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര മുന്നറിയിപ്പ് നൽകി. ജാഥയ്ക്കു വിൻസെന്റ് ഇലവുങ്കൽ, സിറിയക് മാത്യു, ജിമ്മിച്ചൻ വട്ടവനാൽ, രഞ്ജിത്ത് ജോസ് എന്നിവർ നേതൃത്വം നൽകി.