എൻട്രൻസ് പരീക്ഷാ ഉന്നതവിജയിയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു
1568761
Friday, June 20, 2025 2:05 AM IST
മണ്ണാര്‍ക്കാട്: ഓള്‍ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാമിനേഷനില്‍ മികച്ചവിജയം നേടിയ തെങ്കര വാളക്കര വല്ലപ്പുഴ വീട്ടില്‍ വി.കെ. ഫാത്തിമ സനത്തെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവർത്തകർ ആദരിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, തെങ്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആറ്റക്കര എന്നിവർ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കുരിക്കള്‍ സെയ്ത്, പഞ്ചായത്ത് മെംബര്‍ സി.പി. അലി, യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം പ്രസിഡന്റ് ഹാരിസ് തത്തേങ്ങലം, ശിവദാസന്‍, ടി.കെ. ഹംസക്കുട്ടി, നാസര്‍, അല്ലാബക്സ്, അബ്ദുല്‍ ബാസിത്, അസൈനാര്‍ പുഞ്ചക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.