നെഹ്റു എയറോനോട്ടിക്കൽ കോളജിൽ ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു
1568489
Thursday, June 19, 2025 2:04 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിലെ നെഹ്റു എയറോനോട്ടിക്കൽ കോളജിലെ പുതിയ ബിരുദ വിദ്യാർഥികൾക്കുള്ള ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു. എയർ ഇന്ത്യ ലിമിറ്റഡ് മാനേജർ (റിട്ടയേർഡ്) വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. നെഹ്റു എജ്യുക്കേഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയും അഭിഭാഷകനുമായ ഡോ.പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നെഹ്റു എജ്യുക്കേഷണൽ ഗ്രൂപ്പ് ചീഫ് സെക്രട്ടറിയും മാനേജിംഗ് ഓഫീസറുമായ ഡോ.പി. കൃഷ്ണകുമാർ അനുമോദന പ്രസംഗം നടത്തി. വിദ്യാഭ്യാസ ഗ്രൂപ്പ് പ്രഫ.ഡോ.എച്ച്.എൻ. നാഗരാജ മുഖ്യാതിഥിയായിരുന്നു. നേരത്തെ, കോളജ് ഡീൻ ഡോ.പി.ആർ. ബാലാജി പുതിയ വിദ്യാർഥികളെ സ്വാഗതം ചെയ്തു. ഫൈൻ ആർട്സ് വിഭാഗം മേധാവി പ്രഫ.ആർ. സിംഗാരവടിവേലു നന്ദി പറഞ്ഞു. ചടങ്ങിൽ വകുപ്പുമേധാവികളും അഞ്ഞൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.