പാ​ല​ക്കാ​ട്: പ്ര​യാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും അ​ഭി​മു​ഖീ​ക​രി​ച്ച് മു​ന്നേ​റി​യ​വ​രാ​ണ് ച​രി​ത്രം സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​തെ​ന്നും ഏ​തു പ​ദ​വി​ക​ളി​ലെ​ത്തി​യാ​ലും മ​നു​ഷ്യ​ത്വം കൈ​വി​ടാ​തി​രി​ക്കു​ന്ന​താ​ണ് യ​ഥാ​ർ​ഥമൂ​ല്യ​മെ​ന്നും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന ദീ​പി​ക ആ​ദ​രം 2025 ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും സ​ത്യ​സ​ന്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യും വി​ജ​യി​ച്ചു​വ​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ദി​ന​പ​ത്ര​മാ​യ ദീ​പി​ക ആ​ദ​രി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​തു ശ്ലാ​ഘ​നീ​യ​മാ​ണ്. വി​ജ​യ​ത്തി​ന്‍റെ ഓ​രോ പ​ട​വു​ക​ൾ ക​യ​റു​ന്പോ​ഴും അ​തി​നുപി​ന്നി​ൽ പ്ര​യ​ത്നി​ച്ച മാ​താ​പി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ്മ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

കാ​ണി​ക്ക​മാ​ത കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് ജ​യ് ക്രി​സ്റ്റോ പ്രോ​വി​ൻ​സ് എ​ഡ്യു​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ല​ത സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക തൃ​ശൂ​ർ മാ​ർ​ക്ക​റ്റിം​ഗ് കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​യോ ചെ​ര​ടാ​യി സ്വാ​ഗ​ത​വും സ​ർ​ക്കു​ലേ​ഷ​ൻ പാ​ല​ക്കാ​ട് ഏ​രി​യ മാ​നേ​ജ​ർ സ​ന​ൽ ആ​ന്‍റോ ന​ന്ദി​യും പ​റ​ഞ്ഞു.

ദീ​പി​ക കോ- ​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ. ​റി​ന്‍റോ പ​യ്യ​പ്പ​ിള്ളി പ​ങ്കെ​ടു​ത്തു. സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സ​നി​ൽ കു​റ്റി​പ്പു​ഴ​ക്കാ​ര​ൻ ക്ലാ​സ് ന​യി​ച്ചു.