മ​ണ്ണാ​ർ​ക്കാ​ട്: സേ​വ് മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സേ​വ് കു​ട്ടി​ക്കൂ​ട്ടം അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി.

ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ടൗ​ൺ , ചി​റ​ക്ക​ൽ​പ​ടി, കാ​ഞ്ഞി​രം, തെ​ങ്ക​ര പു​ഞ്ച​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ സ​ന്ദേ​ശ​യാ​ത്ര​യെ​ത്തി. ഇ​ന്നു അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം, ആ​ര്യ​മ്പാ​വ്, കു​മ​രം​പു​ത്തൂ​ർ ചു​ങ്കം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും യാ​ത്ര എ​ത്തി​ച്ചേ​രും.

കു​ട്ടി​ക്കൂ​ട്ടം കു​ട്ടി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബ്, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​സം​ഗ​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, ആ​ക്ടിം​ഗ് ബു​ക്ക് മ​ണ്ണാ​ർ​ക്കാ​ട് ന​ട​ൻ സ​ലീം ചു​ങ്കം അ​വ​ത​രി​പ്പി​ക്കു​ന്ന ഏ​കാം​ഗ നാ​ട​കം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സേ​വ് ചെ​യ​ർ​മാ​ൻ ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​വ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ ഹാ​ദി അ​റ​ക്ക​ൽ, ന​ഷീ​ദ് പി​ലാ​ക്ക​ൽ, റി​ഫാ​യി ജി​ഫ്രി, ഉ​മ്മ​ർ റീ​ഗ​ൽ, ഫ​ക്രു​ദീ​ൻ, റം​ഷാ​ദ്, അ​ബൂ റ​ജ, പ്ര​വ​ർ​ത്ത​ക​രാ​യ ലെ​ഫ്റ്റ​ന​ന്‍റ് ഹം​സ, ഫൗ​സി​യ, സു​ഹ​റ ഫാ​ത്തി​മ, ഹ​ബീ​ബ, ഷ​റീ​ന, ഫ​സ​ൽ റ​ഹ്മാ​ൻ, ജ​ലീ​ൽ, വി​ഷ്ണു, നി​സാം നേ​തൃ​ത്വം ന​ൽ​കി.