പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യി​ൽ​നി​ന്നും 27 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന സേ​വ​ന​ത്തി​നു​ശേ​ഷം സി​സ്റ്റ​ർ ഡോ.​ നി​ർ​മ​ൽ (ജോ​റി ടി​.എ​ഫ്.) ഇ​ന്നു വി​ര​മി​ക്കു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ വൈ​ല​ത്തൂ​രി​ൽ അ​ധ്യാ​പ​കദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി ജ​നി​ച്ച സി​സ്റ്റ​ർ നി​ർ​മ​ൽ പി​താ​വി​ന്‍റെ പ്ര​ചോ​ദ​ന​ത്താ​ൽ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ത​ൽ​പ്പര​യാ​കു​ക​യും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു​ശേ​ഷം പാ​ല​ക്കാ​ട് ജ​യ്ക്രി​സ്റ്റോ സി​എം​സി പ്രോ​വി​ൻ​സി​നുകീ​ഴി​ൽ സ​ന്യാ​സ​ജീ​വി​തം തെ​ര​ഞ്ഞെ​ടു​ക്കു​ക​യുമായിരുന്നു.

1995 മു​ത​ൽ മേ​ഴ്സി കോ​ള​ജി​ൽ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പി​ക​യാ​യി സേ​വ​നം തു​ട​ങ്ങി​യ സി​സ്റ്റ​ർ 2020 ൽ ​ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി. 2023ല്‍ ​പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യി​ലേ​ക്കു​യർന്നു. അ​ക്കാ​ദ​മി​ക മി​ക​വി​ലൂ​ടെ മി​ക​ച്ച ശി​ഷ്യ​ഗ​ണ​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ ഇ​ക്കാ​ല​യ​ള​വി​ലാ​യി. പ്രി​ൻ​സി​പ്പ​ൽപ​ദ​വി​യി​ലി​രി​ക്കെ മേ​ഴ്സി കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും മ​റ്റു ക​ലാ​ല​യ പ​രി​ഷ്കാ​ര​ങ്ങ​ളും പ്ര​തി​ബ​ദ്ധ​ത​യോ​ടെ നി​റ​വേ​റ്റാ​ൻ സാ​ധി​ച്ചു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ചാ​വ​റപ്പി​താ​വി​ന്‍റെ വി​ദ്യാ​ഭ്യാ​സവീ​ക്ഷ​ണ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നു​കൊ​ണ്ട് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​ത​ന്നെ തു​ട​ർ​ന്നും സേ​വ​ന​മ​നു​ഷ്ഠി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സി​സ്റ്റ​ർ നി​ർ​മ​ൽ.