വ്യാപാരിയുടെ ആത്മഹത്യയിൽ യുഎംസി പ്രതിഷേധിച്ചു
1338630
Wednesday, September 27, 2023 1:41 AM IST
പാലക്കാട് : കോട്ടയം അയ്മനത്ത് ബാങ്ക് മാനേജരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന വ്യാപാരി ബിനുവിന്റെ മരണത്തിൽ ബാങ്ക് മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യുണൈറ്റഡ് മെർച്ചന്റ് ചേന്പർ സംസ്ഥാന ഭരമ സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ബിനുവിന്റെ കുടുംബത്തെ രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ പിഎംഎം ഹബീബ്, ടി.കെ. ഹെൻട്രി, ജില്ലാ പ്രസിഡന്റ് പി.എസ്. സിംപ്സണ്, ഫിറോസ് ബാബു, കെ.ആർ. ചന്ദ്രൻ, കെ.ഗോഗുൽദാസ്, വി.എം. ഷൗക്കത്ത്, കെ.ടി. സഹദേവൻ, വനിത വിംഗ് ജില്ലാ പ്രസിഡന്റ് സുരഭി ഉണ്ണികൃഷ്ണൻ, ശ്യാമള മുരളിധരൻ എന്നിവർ പ്രസംഗിച്ചു.