അധ്യാപക ഒഴിവുകൾ
1299907
Sunday, June 4, 2023 7:04 AM IST
അഗളി :കൂക്കംപാളയം ഗവ യുപി സ്കൂളിൽ യുപി വിഭാഗത്തിൽ ഫുൾ ടൈം ഹിന്ദി, പാർട് ടൈം അറബിക്, ഓഫിസ് അറ്റൻഡർ എന്നീ ഒഴിവുകളിലേക്കും യുപി എസ്ടി (മലയാളം) ഒഴിവുകളിലേക്കും ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍ 5ന് രാവിലെ 10ന് ഓഫിസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.
അഗളി : അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്കൂളിലേക്ക് ഹെഡ്മിസ്ട്രസ് ഒന്ന്, എച്ച്എസ്ടി ഏഴ് (മലയാളം, ഇംഗ്ലീഷ്, കണക്ക്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ബയോളജി, ഹിന്ദി), യുപിഎസ്ടി- മൂന്ന്, ഐടി ഇൻസ്ട്രക്ടർഒന്ന്, ഫിസിക്കൽ എഡ്യൂക്കേഷൻ-ഒന്ന് എന്നീ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. അപേക്ഷകൾ ജൂണ്‍ 12 നകം സെക്രട്ടറി എ.സി.എഫ്.എസ് അഗളി (പി.ഒ), പാലക്കാട് 678 581 എന്ന വിലാസത്തിൽ അയക്കണം. ഫോണ്‍: 04924254227.
പാലക്കാട് : തത്തമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്സി വിഭാഗത്തിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ ഇഡി, കൊമേഴ്സ് സീനിയർ, വൊക്കേഷണൽ ടീച്ചർ ബിസിഎഫ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു.
നോണ്‍ വൊക്കേഷണൽ ടീച്ചർ ഇഡി, കൊമേഴ്സ് തസ്തികകളിലേക്ക് എംകോം, ബിഎഡ്, സെറ്റും വൊക്കേഷണൽ ടീച്ചർക്ക് 50 ശതമാനം മാർക്കോടെ എംകോമുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂണ്‍ ആറിന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോണ്‍: 9947682486.
പാലക്കാട് :ചിറ്റൂർ ഗവ കോളജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂണ്‍ ആറിന് രാവിലെ 10.30ന് കോളജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോണ്‍: 8078042347.
പാലക്കാട് :കോക്കൂർ ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്എസ്എ മാത്തമാറ്റിക്സ്, എച്ച്എസ്എ സോഷ്യൽ സയൻസ് തസ്തികകളിൽ അധ്യാപക നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ.ടെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായവർ അസൽ രേഖകളും പകർപ്പുകളും സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0494 2651971, 9400006487.
പാലക്കാട് : പുതൂർ ഗവ ട്രൈബൽ സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ അഗ്രികൾച്ചർ, എൻ.വി.ടി കെമിസ്ട്രി(ജൂനിയർ), എൻ.വി.ടി എൻട്രപ്രണർഷിപ് ഡെവലപ്മെന്റ് തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം. അഗ്രികൾച്ചർ തസ്തികയിൽ ബി.എസ്.സി അഗ്രികൾച്ചറും എൻ.വി.ടി കെമിസ്ട്രി തസ്തികയിൽ എംഎസ് സി, ബിഎഡ്, സെറ്റും എൻവിടി എൻട്രപ്രണർഷിപ് ഡെവലപ്മെന്റ് തസ്തികയിൽ എംകോം, ബിഎഡ്, സെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് 12 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോണ്‍: 8089012531.
അഗളി : അട്ടപ്പാടി പുതൂർ ഗവ ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽഇംഗ്ലീഷ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, സുവോളജി, മലയാളം, തമിഴ് വിഷയങ്ങളിൽ എച്ച്എസ്എസ്ടി ഒഴിവുകളുണ്ട്.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഏഴിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.