എളന്പുലാശേരി നാ​ലു​ശേ​രി പൂ​രാഘോഷത്തിനു തു​ട​ക്കം
Thursday, March 30, 2023 1:05 AM IST
മ​ണ്ണാ​ർ​ക്കാ​ട് : എ​ള​ന്പു​ലാ​ശേ​രി നാ​ലു​ശേരി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​രാഘോഷം തു​ട​ങ്ങി. കൊ​ടി​യേ​റ്റം ത​ന്ത്രി അ​ണ്ട​ലാ​ടി ഉ​ണ്ണി​ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. ക​ക്കാ​ട് അ​തു​ൽ​മാ​രാ​ർ, ചെ​റു​ശേരി അ​ർ​ജു​ൻ​മാ​രാ​ർ എ​ന്നി​വ​രു​ടെ ഇ​ര​ട്ട​ത്താ​യ​ന്പ​ക​യും എ​ള​ന്പു​ലാ​ശേരി ക​ലാ​ക്ഷേ​ത്ര​യു​ടെ നാ​ട​ൻ​പാ​ട്ടു​മു​ണ്ടാ​യി. ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് പ്രധാന പൂ​രം. എ​ല്ലാ​ദി​വ​സ​വും താ​യ​ന്പ​ക, കൊ​ന്പ്, കേ​ളി, കു​ഴ​ൽ​പ്പ​റ്റ്, ക​ളം​പാ​ട്ട്, തോ​ൽ​പ്പാ​വ​ക്കൂ​ത്ത്, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും. ഏ​പ്രി​ൽ ഒ​ന്നി​ന് മെ​ഗാ തി​രു​വാ​തി​ര​ക്ക​ളി, കാ​വാ​ലം ശ്രീ​കു​മാ​റി​ന്‍റെ സം​ഗീ​ത​ക്ക​ച്ചേ​രി, ഇ​ര​ട്ട​ത്താ​യ​ന്പ​ക എന്നിവയുണ്ടാകും.