കുഷ്ഠരോഗ നിർമാർജന ദിനാചരണവും സ്പർശ് ക്യാന്പയിൻ ജില്ലാതല ഉദ്ഘാടനവും
1264131
Thursday, February 2, 2023 12:30 AM IST
പാലക്കാട് : കുഷ്ഠരോഗ നിർമാർജന ദിനാചരണത്തിന്റെയും സ്പർശ് ക്യാന്പയിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രി ഐ.പി.പി ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിർവഹിച്ചു.
ജില്ലാതല ഉദ്ഘാടന പരിപാടിയിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.ആർ സെൽവരാജ് അധ്യക്ഷനായി.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ജയശ്രീ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എ നാസർ, ജില്ലാ ആശുപത്രി ത്വക്ക് രോഗ വിഭാഗം ജൂനിയർ കണ്‍സൾട്ടന്റ് ഡോ. കെ.വി സുജാത, ജില്ലാ നഴ്സിംഗ് ഓഫീസർ കെ. രാധാമണി, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ടി.കെ ലത എന്നിവർ സംസാരിച്ചു.
തുടർന്ന് പാലക്കാട് ഗവ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് അരങ്ങേറി.