ഗാന്ധിപുരം ലൂർദ്ദ് ഫൊറോന ഇടവക ധ്യാനം 26 മുതൽ
1262056
Wednesday, January 25, 2023 12:43 AM IST
കോയന്പത്തൂർ : ഗാന്ധിപുരം ലൂർദ്ദ് ഫോറോന ഇടവകയുടെ 54-ാം ഇടവക തിരുനാളിന് മുന്നോടിയായി ഇടവകയിൽ 26 മുതൽ 30 വരെ ആത്മാഭിഷേകധ്യാനം നടത്തുന്നു. പ്രശസ്ത വചനപ്രഘോഷക സിസ്റ്റർ ഏയ്മി ഇമ്മാനുവേൽ എഎസ്ജഐമ്മിന്റെയും അഭിഷേകാഗ്നി സിസ്റ്റാഴ്സിന്റെയും (സെഹിയോൻധ്യാന കേന്ദ്രം അട്ടപ്പാടി) നേത്യത്വത്തിൽ നയിക്കപ്പെടും.
ഈ വർഷത്തെ ധ്യാനത്തിന്റെ പ്രത്യേകത ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കു ഒരു മണിക്കൂർ നേരം സിസ്റ്റാഴ്സിനെ കാണുവാനും കൗണ്‍സിലിംഗിനും ഒരോ കുടുബത്തിനും ആൽമിക വളർച്ചയ്ക്ക് വേണ്ടുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും പ്രാർത്ഥനകളും വ്യക്തിപരമായി ഒരോ കുടുംബാംഗങ്ങൾക്കും കിട്ടുവാനുള്ള അവസരം ലഭിക്കും.
26, 27,28,30 തിയതികളിൽ ധ്വാനം 5 മണി മുതൽ 9 മണി വരെയും 29 ഞായർ രാവിലെ 7.30 മുതൽ 12.45 വരെയും 1 മണി മുതൽ 3 മണിവരെ പ്രത്യേക വിടുതൽ ശൂശ്രൂഷയും ഉണ്ടായിരിക്കും.
ധ്യാനത്തിന്റെ നടത്തിപ്പിനായി ഇടവകവികാരി ഫാ.തോമസ് കാവ്വുങ്കൽ, സഹവികാരി ഫാ.ചാക്കോച്ചൻ എംസിബിഎസ് കൈയിക്കാരൻമാരായായ പി.കെ. ആന്റണി, സിജി ആന്റണി, വി.എം. ആന്റണി ധ്യാന കണ്‍വീനർ ഇ.അർ.ജോർജ് എലവുത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇടവക തിരുനാൾ ഫെബ്രുവരി 3, 4, 5 തിയതികളിലാണ് നടക്കും.