പു​തു​ശേ​രി​പ്പാ​ട​ത്ത് ക​ന്പോ​സ്റ്റ് പ്ലാ​ന്‍റ് അ​നു​വ​ദി​ക്കി​ല്ലെന്ന്
Thursday, June 8, 2023 1:12 AM IST
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ക​ര​ട് മാ​സ്റ്റ​ർ പ്ളാ​നി​ൽ അം​ഗീ​ക​രി​ച്ച ക​ന്പോ​സ്റ്റ് പ്ലാ​ന്‍റ് ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു ജ​ന​കീ​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പു​തു​ശേ​രി​പ്പാ​ട​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ന്പോ​സ്റ്റ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ചാ​ൽ പ്ലാ​ന്‍റി​ലെ മാ​ലി​ന്യം വ​ലി​യ തോ​ട്ടി​ലേ​ക്കെ​ത്തും. ഇ​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും. ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു ഭ​ക്ത​രി​ൽ​നി​ന്നു സാ​ന്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​തു ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യും, ദേ​വ​സ്വ​വും , ലോ​ഡ്ജും, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്. എ​ന്നാ​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു തൈ​ക്കാ​ട് മേ​ഖ​ല​യി​ലെ മ​ന്നി​ക്ക​ര, പാ​ലു​വാ​യ്, പു​തു​ശേ​രി​പ്പാ​ടം, ച​ക്കം​ക​ണ്ടം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണെ​ന്നു സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു.
ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യും ദേ​വ​സ്വ​വും ചേ​ർ​ന്ന് ഗു​രു​വാ​യൂ​ർ പ​രി​സ​ര​ത്തു ത​ന്നെ മാ​ലി​ന്യ പ്ലാ​ന്‍റി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്ത​ണം. പ്ലാ​ന്‍റു​മാ​യി മു​ന്നോ​ട്ടു പോ​യാ​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും. സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ പി.​എ​സ്. രാ​ജ​ൻ, ജോ​സ് പോ​ൾ, പി.​ടി. ജോ​ണ്‍​സ​ൻ, പി.​കെ. പ​ര​മേ​ശ്വ​ര​ൻ, സി​നി​ൽ പ​റ​ങ്ങ​നാ​ട്ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.