വ​യോ​മി​ത്രം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വി​ല്ലി​വൈ​റ്റ്
Sunday, April 2, 2023 12:52 AM IST
ചാ​ല​ക്കു​ടി: വ​യോ​മി​ത്രം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വി​ല്ലി​വൈ​റ്റ്. വ​യോ​മി​ത്രം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​വ​രു​ന്ന മ​രു​ന്നു​ക​ൾ സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു പോ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​വ​റു​ക​ളാ​ണ് വി​ല്ലി​വൈ​റ്റ്. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ വ​യോ​മി​ത്രം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ കൂ​ട​പ്പു​ഴ അ​ജ​ന്ത ക്ല​ബ്ബി​ൽ വ​ച്ച് ക​ന്പ​നി ചെ​യ​ർ​മാ​ൻ ജോ​ണി മേ​ച്ചേ​രി ഇ​രു​പ​ത്ത​യ്യാ​യി​രം ക​വ​റു​ക​ൾ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സൂ​സി സു​നി​ലി​ന് കൈ​മാ​റി. കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​എം. അ​നി​ൽ​കു​മാ​ർ, ബി​ജു എ​സ്. ചി​റ​യ​ത്ത്, വ​യോ​മി​ത്രം കോ​ർ​ഡി​നേ​റ്റ​ർ ജി​സ്മി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.