രോ​ഗീപ​രി​ച​ര​ണ ദി​നാ​ച​ര​ണ​വും രോ​ഗീ സം​ഗ​മ​വും നടത്തി
Friday, October 7, 2022 1:12 AM IST
ചാ​ല​ക്കു​ടി: ലോ​ക ​പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന ദേ​വാ​ല​യ​വും ഹൃ​ദ​യ പാ​ലി​യേ​റ്റി​വ് കെ​യ​റും സം​യു​ക്ത​മാ​യി രോ​ഗീപ​രി​ച​ര​ണ ദി​നാ​ച​ര​ണ​വും രോ​ഗി സം​ഗ​മ​വും ന​ട​ത്തി. ഇ​രി​ങ്ങാല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ ക്കാ​ട​ൻ രോ​ഗീസം​ഗ​മം ഉ​ദ്​ഘാ​ട​നം ചെ​യ്തു.

ദൈ​വ​മാ​ണു ജീ​വ​ന്‍റെ ഉ​റ​വി​ട​ം. ദൈ​വ​ത്തി​ന്‍റെ ശ​ക്തി ഉ​ണ്ടാ​യാൽ ​മാ​ത്ര​മെ രോ​ഗ​സൗ​ഖ്യം ല​ഭ്യമാകൂ. ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗീപ​രി​ച​ര​ണത്തോടൊപ്പം ആത്മീയ ചൈ​ത​ന്യം കൂ​ടി കൈ​മാ​റു​ന്നു​- ബി​ഷ​പ് ഉ​ദ്​ബോ​ധി​പ്പി​ച്ചു. ദൈ​വ​ സ്നേ​ഹ​ത്തി​ന്‍റെ ഉ​ൗഷ്മ​ള​ത​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ന​ല്കുന്ന​തെ​ന്നും ബി​ഷ​പ് തു​ട​ർ​ന്നു പ​റ​ഞ്ഞു. ചാ​ല​ക്കു​ടി ഫൊറോ​ന വി​കാ​രി ഫാ. ​ജോ​ളി വ​ട​ക്ക​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

"പാ​ലി​യേ​റ്റീവി​ന് എ​ന്‍റെ കൈത്താങ്ങ്' - ക​രുത​ൽ 100 രൂ​പ ച​ല​ഞ്ച്- മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി മൂ​ത്തേ​ട​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു. ചാ​ല​ക്കു​ടി മ​രി​യ​ൻ ടാ​സ്ക് ഫോ​ഴ്സ് കെസി​ബിസി ഹെ​ൽ​ത്ത് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഡോ. ​ലി​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർപേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാൻ കെ.​വി. പോ​ൾ, പ്ര​തി​പ​ക്ഷ നേ​താ​വ് സി.​എ​സ്.​ സു​രേ​ഷ്, ഡോ. ​ജെ​റി ജോ​സ​ഫ്, ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ക​ണ്ണം​ന്പി​ള്ളി. പ്രഫ. എം.​ടി. വ​ർ​ഗീ​സ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ന​ട​ന്ന വിശുദ്ധ കു​ർ​ബാ​ന​യി​ലും രോ​ഗീ സൗ​ഖ്യ ശു​ശ്രൂ​ഷ​യി​ലും ഭ​വ​നങ്ങ​ളി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി രോ​ഗി​ക​ൾ പ​ങ്കെ​ടു​ത്തു.