ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ ച​രി​ത്ര സാം​സ്കാ​രി​കോ​ത്സ​വ​ത്തി​നു തു​ട​ക്കം
Friday, September 23, 2022 12:53 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് 2022-2023 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ച​രി​ത്ര സാം​സ്കാ​രി കോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​വു​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം, സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ന്നി, പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ലും ഗ്രാ​മോ​ത്സ​വ​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നു വ​രെ നീ​ളു​ന്ന ച​രി​ത്ര സാം​സ്ക്കാ​രി കോ​ത്സ​വ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചു​ള്ള സെ​മി നാ​റു​ക​ൾ, ക​ലാ-​കാ​യി​ക സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ, വി​ളം​ബ​ര ജാ​ഥ, ഘോ​ഷ​യാ​ത്ര, മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ൾ, കാ​ർ​ഷി​ക വി​ജ്ഞാ​ന സ​ദ​സ്‌​സ്, മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യും ന​ട​ത്തും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സ സാം​സ്ക്കാ​രി​ക - ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ- തൊ​ഴി​ലു​റ​പ്പ് അ​ങ്ക​ണ​വാ​ടി- ആ​ശാ- പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി- പെ​ൻ​ഷ​ൻ-​പ്ര​വാ​സി സം​ഘ​ട​ന​ക​ൾ, വാ​യ​ന​ശാ​ല- ക​ലാ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രും ഉ​ത്സ​വ​ത്തി​ൽ അ​ണി​ചേ​രും.
മു​ന്നൊ​രു​ക്ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ ചെ​യ​ർ​മാ​നാ​യും പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എം.​ബി. പ്ര​വീ​ണ്‍ ജ​ന​ൽ ക​ണ്‍​വീ​ന​റാ​യും 501 അം​ഗ സം​ഘാ​ട​ക​സ​മി​തി​യാ​ണു രൂ​പീ​ക​രി​ച്ച​ത്. കേ​ച്ചേ​രി സി​റ്റി മ​ഹ​ൽ ഓ​ഡി​റേ​റാ​റി​യ​ത്തി​ൽ ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി വി​ല്യം​സ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹിച്ചു.
പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ് വി​ശ​ദീ​ക​ര​ണ​വും ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ടി.​സി. സെ​ബാ​സ്റ്റ്യ​ൻ മാ​സ്റ്റ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.