നി​ത്യാ​രാ​ധ​ന ചാ​പ്പ​ലി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് മോ​ഷ​ണം
Sunday, June 30, 2024 3:28 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല​യി​ലെ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യു​ടെ നി​ത്യാ​രാ​ധ​ന ചാ​പ്പ​ലി​ൽ മോ​ഷ​ണം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചാ​പ്പ​ലി​ന്‍റെ ജ​ന​ൽച്ചി​ല്ല് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് ചാ​പ്പ​ലിനു​ള്ളി​ൽ ക​യ​റി​യ​ത്.​ ചാ​പ്പ​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ച്ചു.

സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം പ​ക​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി​യി​ൽനി​ന്നു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ന്നെ​ങ്കി​ലും പോ​ലീ​സ് നാ​യ ചാ​പ്പ​ലി​ന്‍റെ പി​ൻ​വ​ശ​ത്ത് കൂ​ടി പ്ര​ധാ​ന പാ​ത​യി​ൽ എ​ത്തി നി​ന്നു. ഇ​വി​ടെനിന്ന് മോ​ഷ്ടാ​വ് വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു എ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്.