ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യി
Saturday, June 29, 2024 3:49 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സാ​മൂ​ഹ്യകാരോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സി​നു മു​ൻ​വ​ശ​ത്താ​യി നി​ന്നി​രു​ന്ന ച​ന്ദ​ന​മ​രം മോ​ഷ​ണം​പോ​യി. രാ​വി​ലെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ മു​ൻ​വ​ശ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ലും ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​​ന്‍റി​ലും അ​റി​യി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പത്തിഞ്ച് വ​ലു​പ്പ​മു​ള്ള ച​ന്ദ​ന​മ​ര​മാ​ണ് മോ​ഷ​ണം പോ​യ​ത്. ര​ണ്ട് വ​ർ​ഷം ഇവിടെനി​ന്നു ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ച​ന്ദ​ന മോ​ഷ​ണ​മാ​ണി​ത്.