ശന്പളം കിട്ടാതെ ഇ​ടു​ക്കി ഗ​വ. ന​ഴ്സിം​ഗ് കോ​ള​ജ് ജീ​വ​ന​ക്കാ​ർ ദു​രി​ത​ത്തി​ൽ
Saturday, June 29, 2024 3:37 AM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​നി​ച്ച് ആ​രം​ഭി​ച്ച സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​മോ മാ​റ്റാ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ല​ട​ക്കം ആ​റു സ്ഥി​രം ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

2023 ന​വം​ബ​ർ ഒ​ന്നി​നാ​ണ് 60 കു​ട്ടി​ക​ളു​മാ​യി ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. അ​ന്നു​മു​ത​ലു​ള്ള സ്ഥി​രം ജീ​വ​ന​ക്കാ​രാ​ണ് ഇ​തുവ​രെ ശ​മ്പ​ളം ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ, കോ​ട്ട​യം തു​ട​ങ്ങി​യ ഇ​ത​ര ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള ഇ​വ​ർ ഭീ​മ​മാ​യ തു​ക മുടക്കി കെ​ട്ടി​ടം വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്.

തു​ട​ക്കം മു​ത​ൽ ര​ണ്ടു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു. ശ​മ്പ​ളം കി​ട്ടാ​തെ വ​ന്ന​തോ​ടെ ര​ണ്ടു പേ​രും മ​റ്റു ജോ​ലി തേ​ടി​പ്പോ​യി.

ശ​മ്പ​ളം ചോ​ദി​ക്കു​മ്പോ​ൾ അ​ധി​കൃ​ത​രും കൈ​മ​ല​ർ​ത്തു​ക​യാ​ണ്. ഇവിടെ സ്പാ​ർ​ക്ക്, ബി​ഐ​എം​എ​സ് തു​ട​ങ്ങി​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും നി​ല​വി​ലു​ണ്ടെങ്കി​ലും ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ങ്ങ​ളാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

അ​ടി​യ​ന്തര​മാ​യി ന​ഴ്സിം​ഗ് കോ​ള​ജ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.