അ​യ്യ​പ്പ​ൻ​കോ​വി​ൽ കൂ​രാ​മ്പാ​റ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Saturday, June 29, 2024 3:37 AM IST
ഉപ്പു​ത​റ: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചുവി​ട്ട ആ​ല​ടി - മേ​രി​കു​ളം റോ​ഡി​ലെ കൂ​രാ​മ്പാ​റ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. 55 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ലൂ​ടെ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യ​തോ​ടെ പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​ല ത​വ​ണ പി​ന്നോ​ട്ടെ​ടു​ത്താ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

അ​ത്ര​മാ​ത്രം ഇ​ടു​ങ്ങി​യ​താ​ണ് പാ​ലം. ര​ണ്ടാ​ഴ്ച​ക്കി​ടെ കെ​എ​സ്ആ​ർടിസി ബ​സ് പാ​ല​ത്തി​ൽ കു​ടു​ങ്ങി. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കൈ​വ​രി​ക​ൾ ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ​യു​ടെ ക​ൽ​ക്കെ​ട്ടി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ വി​ള്ള​ൽ വീ​ണ് സം​ര​ക്ഷ​ണ ഭി​ത്തി അ​പ​ക​ടനി​ല​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​തു വ​ഴി വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ഒ​രു വ​ശ​ത്തേ​ക്ക് തെ​ന്നി​മാ​റി. 58 വ​ർ​ഷം മു​ൻ​പ് ന​ട​പ്പു​വ​ഴി ആ​യി​രു​ന്ന​പ്പോ​ൾ അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്താ​ണ് കൂ​രാ​മ്പാ​റ തോ​ടി​നു കു​റു​കെ പാ​ലം നി​ർ​മി​ച്ച​ത്.

ചെ​ന്നി​നാ​യ്ക്ക​ൻ കു​ടി, ആ​റേ​ക്ക​ർ, ആ​ല​ടി​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. ഇ​വി​ടെ പു​തി​യ പാ​ലം പ​ണി​യ​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ആ​വ​ശ്യപ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ഏ​താ​നും വ​ർ​ഷം മു​ൻ​പ് പ​ഞ്ചാ​യ​ത്തി​ലെ അ​സി.​എ​ൻ​ജി​നി​യ​ർ പ​രി​ശോ​ധി​ച്ച് പാ​ലം അ​പ​ക​ട നി​ല​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം വ​ർ​ധി​ച്ച​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്ന​ത് അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.