അ​വ​ധി​ക്കാ​ല അ​ധ്യാ​പ​കസം​ഗ​മ​ത്തിന് തു​ട​ക്കമായി
Wednesday, May 8, 2024 3:37 AM IST
ചെ​റു​തോ​ണി: അ​ധ്യാ​പ​ക സം​ഗ​മം 2024-ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹൈ​സ്കൂ​ൾ വി​ഭാ​ഗം സോ​ഷ്യ​ൽ സ​യ​ൻ​സ് സോ​ണ​ൽ ഡി​ആ​ർ​ജി, യു​പി വി​ഭാ​ഗം ഡി​ആ​ർ​ജി പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്ക​മാ​യി. പ​രി​ശീ​ല​നംഎ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​എം. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​റ​ക്കു​ളം എ​ഇ​ഒ അ​മ്പി​ളി അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം സോ​ഷ്യ​ൽ സ​യ​ൻ​സ് ഡി​ആ​ർ​ജി പ​രി​ശീ​ല​നം ത​ടി​യ​മ്പാ​ട് മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ലും യു​പി വി​ഭാ​ഗം സോ​ഷ്യ​ൽ സ​യ​ൻ​സ് പ​രി​ശീ​ല​നം ഇ​ടു​ക്കി ഗോ​ഷ​ൻ ഹോ​ട്ട​ൽ ആ​ൻ​ഡ് റി​സോ​ർ​ട്ടി​ലു​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഹൈ​സ്കൂ​ൾ സോ​ണ​ൽ ഡി​ആ​ർ​ജി​യി​ൽ കോ​ട്ട​യം, എ​റ​ണാ​കു​ളം തൃ​ശൂ​ർ, ഇ​ടു​ക്കി എ​ന്നീ നാ​ല് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 56 അ​ധ്യാ​പ​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. യു​പി വി​ഭാ​ഗം സോ​ഷ്യ​ൽ സ​യ​ൻ​സ് ഡി​ആ​ർ​ജി പ​രി​ശീ​ല​ന​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ട്ട് ബി​ആ​ർ​സി​ക​ളി​ൽ​നി​ന്നാ​യി 22 അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​ന്നു. പ​ത്തി​ന് പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ക്കും.