ഒ​റ​വ​യ്ക്ക​ൽ -കൂ​രാ​ലി റോ​ഡ്: കൂരോപ്പട-ഒറവയ്ക്കൽ നവീകരണം വൈകുന്നു
Sunday, May 5, 2024 6:40 AM IST
പ​ള്ളി​ക്ക​ത്തോ​ട്: ഒ​റ​വ​യ്ക്ക​ൽ-​കൂ​രാ​ലി റോ​ഡി​ലെ വ​ല്യാ​ത്തു​ക​വ​ല-​പ​ള്ളി​ക്ക​ത്തോ​ട്- അ​രു​വി​ക്കു​ഴി റോ​ഡ് ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​കയാണെങ്കിലും കൂ​രോ​പ്പ​ട മു​ത​ൽ ഒ​റ​വ​യ്ക്ക​ൽ വ​രെ​യു​ള്ള ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ ​ഭാ​ഗ​ത്ത് ത​ക​ർ​ന്ന ര​ണ്ടു ക​ലു​ങ്കു​ക​ൾ പു​ന​ർ​നി​ർ​മി​ച്ചെ​ങ്കി​ലും ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തിലെ പൈ​പ്പി​ടീ​ൽ ജോ​ലികൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​താ​ണ് ടാ​റിം​ഗ് ജോ​ലി​ക​ൾ​ വൈകാൻ കാരണമെന്നു പറയുന്നു.

പൈ​പ്പി​ടീ​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കൂരോപ്പട പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​നും വി​സ​മ്മ​തി​ക്കു​ക​യാ​ണെ​ന്ന് പി​ഡ​ബ്ള്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പള്ളിക്കത്തോട് ഭാഗത്ത് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ​നി​ക്കാ​ട് അ​ന്പ​ല​പ്പ​ടി, പ​ള്ളി​ക്ക​ത്തോ​ട് മാ​ർ​ക്ക​റ്റ്, കാ​ക്ക​ത്തോ​ട്, അ​രു​വി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി ഒ​ഴി​വാ​കും. ശ​ക്ത​മാ​യ മ​ഴ​യി​ൽ കാക്കത്തോട് നിറഞ്ഞു കവിഞ്ഞ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളം ക​യ​റു​ന്ന താ​ഴ്ന്ന​ഭാ​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം കു​ന്നു​ള്ള ഭാ​ഗ​ങ്ങ​ൾ നി​ര​ത്തി​യു​മാ​ണ് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​ത്. അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ പൊ​ളി​ച്ചു​നീ​ക്കി കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക​ളാണ് നിർമിക്കുന്നത്. റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ൻ ഇ​ട​യാ​ക്കി​രു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള ഇ​ടു​ങ്ങി​യ​തും താ​ഴ്ന്ന​തു​മാ​യ​പാ​ല​ങ്ങ​ൾ പൊ​ളി​ച്ചു പു​തി​യ​വ നി​ർ​മി​ക്കു​ന്ന​ത് ജ​ല​പ്ര​വാ​ഹം സു​ഗ​മ​മാ​ക്കും.

വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ടാ​റിം​ഗി​ന് പ​ക​രം ത​റ​യോ​ടു​ക​ൾ വി​രി​ക്കു​ന്നു​മു​ണ്ട്. കൂ​രാ​ലി മു​ത​ൽ വ​ല്യാ​ത്തു​ക​വ​ല വ​രെ​ റോ​ഡ് ഒ​രു വ​ർ​ഷം മു​ന്പ് ന​വീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​രു​വി​ക്കു​ഴി വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കും സ്ഥി​രം യാ​ത്രി​ക​ർ​ക്കും ശു​ഭപ്ര​തീ​ക്ഷ​യേ​കു​ന്നു.