ഇതൊരു കാക്കക്കൂട്ടിന്‍റെ കഥയാ​​ണ്
Monday, May 6, 2024 11:45 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ഴി​​ഞ്ഞ പു​​തു​​വ​​ത്സ​​ര​​ദി​​ന​​ത്തി​​ലാ​​ണ് ഷാ​​ജി​​ക്ക് കു​​ഞ്ഞ​​ന്‍ കാ​​ക്ക​​യെ കി​​ട്ടു​​ന്ന​​ത്. കൂ​​ടെ കൂ​​ട്ടി​​യ കാ​​ക്ക​​ക്കു​​ഞ്ഞി​​ന് രാ​​മ​​നെ​​ന്ന് ഷാ​​ജി പേ​​രി​​ട്ടു. ഇ​​പ്പോ​​ള്‍ ഷാ​​ജി​​യി​​ല്ലാ​​തെ രാ​​മ​​നി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. ഷാ​​ജി​​യു​​ടെ തോ​​ളി​​ലി​​രു​​ന്നും കൂ​​ടെ പ​​റ​​ന്നും ഉ​​റ്റ​​വ​​നാ​​യി സ​​ഹ​​ചാ​​രി​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് രാ​​മ​​നെ​​ന്ന കു​​ഞ്ഞ​​ന്‍ കാ​​ക്ക.

ക​​ല്ല​​റ - വെ​​ച്ചൂ​​ര്‍ റോ​​ഡി​​ല്‍ പെ​​രു​​ന്തു​​രു​​ത്ത് ക​​ട​​വ് പാ​​ല​​ത്തി​​ന് സ​​മീ​​പം അ​​മീ​​ഷ ഡ​​ക്ക് ഷോ​​പ്പ് ന​​ട​​ത്തു​​ക​​യാ​​ണ് പെ​​രു​​ന്തു​​രു​​ത്ത് വാ​​ക്കേ​​പ്പ​​റ​​മ്പ് ഷാ​​ജി പൗ​​ലോ​​സ്. പു​​തു​​വ​​ത്സ​​ര​​ദി​​ന​​ത്തി​​ല്‍ താ​​റാ​​വി​​ന് തീ​​റ്റ കൊ​​ടു​​ത്തി​​ട്ട് തി​​രി​​കെ വ​​രു​​മ്പോ​​ളാ​​ണ് നി​​ല​​ത്ത് വീ​​ണു​​കി​​ട​​ക്കു​​ന്ന കാ​​ക്ക​​ക്കു​​ഞ്ഞി​​നെ ഷാ​​ജി കാ​​ണു​​ന്ന​​ത്. കൈ​​യി​​ലെ​​ടു​​ത്ത് ക​​ട​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്നു. ഒ​​രാ​​ഴ്ച​​യോ​​ളം ക​​ട​​യി​​ല്‍ ഒ​​രു പെ​​ട്ടി​​യി​​ലി​​ട്ടു സം​​ര​​ക്ഷി​​ച്ചു.

ഇ​​തി​​നി​​ടെ രാ​​മ​​ന്‍ എ​​ന്ന് പേ​​രു​​മി​​ട്ടു. പി​​ന്നീ​​ട് ക​​ട​​യ്ക്കു​​ള്ളി​​ല്‍ ഒ​​രു ക​​മ്പ് കെ​​ട്ടി​​വ​​ച്ച് അ​​തി​​ല്‍ ക​​യ​​റ്റി​​യി​​രു​​ത്തി. പ​​റ​​ക്കാ​​റാ​​യ​​പ്പോ​​ള്‍ രാ​​മ​​ന്‍ ക​​ട​​യി​​ലും സ​​മീ​​പ​​ത്തെ മ​​ര​​ത്തി​​ലു​​മാ​​യി ഇ​​രി​​പ്പു​​റ​​പ്പി​​ച്ചു. മീ​​നും ചോ​​റു​​മൊ​​ക്കെ​​യാ​​ണ് ഇ​​വ​​ന്‍റെ ഇ​​ഷ്ട​​ഭ​​ക്ഷ​​ണം. ക​​ട രാ​​വി​​ലെ പ​​ത്തി​​ന് തു​​റ​​ന്ന് വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് അ​​ട​​യ്ക്കു​​ന്ന​​താ​​ണ് ഷാ​​ജി​​യു​​ടെ പ​​തി​​വ്. ഈ ​​സ​​മ​​യം രാ​​മ​​ന്‍ ഷാ​​ജി​​ക്കും ഭാ​​ര്യ മി​​നി​​ക്കു​​മൊ​​പ്പ​​മു​​ണ്ടാ​​കും. ഷാ​​ജി പു​​റ​​ത്തേ​​ക്ക് പോ​​കാ​​നി​​റ​​ങ്ങി​​യാ​​ല്‍ ഉ​​ട​​ന്‍​ത​​ന്നെ രാ​​മ​​ന്‍ തോ​​ളി​​ലേ​​ക്കു പ​​റ​​ന്നെ​​ത്തി കൂ​​ടെ പോ​​കും.

തോ​​ളി​​ല്‍ ക​​യ​​റി​​യി​​രി​​ക്കു​​ന്ന രാ​​മ​​ന് കൊ​​ക്ക് ത​​ട​​വി​​ക്കൊ​​ടു​​ക്കു​​ന്ന​​ത് വ​​ള​​രെ ഇ​​ഷ്ട​​മാ​​ണെ​​ന്ന് ഷാ​​ജി പ​​റ​​യു​​ന്നു. അ​​ത്ര​​ദൂ​​ര​​യ​​ല്ലാ​​തെ പ​​റ​​ന്നു​​പോ​​യാ​​ല്‍ രാ​​മാ എ​​ന്ന് വി​​ളി​​ച്ചാ​​ലു​​ട​​ന്‍ ഷാ​​ജി​​യു​​ടെ അ​​ടു​​ത്ത് ഇ​​വ​​ന്‍ പ​​റ​​ന്നെ​​ത്തും. ഇ​​ട​​യ്ക്ക് ഷാ​​ജി​​യു​​ടെ പോ​​ക്ക​​റ്റി​​ല്‍​നി​​ന്ന് നോ​​ട്ടു​​ക​​ള്‍ കൊ​​ത്തി​​യെ​​ടു​​ത്ത് പ​​റ​​ത്തി​​ക്ക​​ള​​യു​​ന്ന അ​​ത്ര ന​​ല്ല​​ത​​ല്ലാ​​ത്ത ഒ​​രു ശീ​​ല​​വും രാ​​മ​​നു​​ണ്ട്.