സ​​ര്‍ഗ​​ക്ഷേ​​ത്ര യ​​വ​​നി​​ക സീ​​സ​​ണ്‍-3 പ്ര​​ഫ​​ഷ​​ണ​​ല്‍ നാ​​ട​​കോ​​ത്സ​​വം തു​​ട​​ങ്ങി
Tuesday, May 7, 2024 7:18 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സ​​ര്‍ഗ​​ക്ഷേ​​ത്ര​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള സെ​​ന്‍റ് ചാ​​വ​​റ ട്രോ​​ഫി ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ യ​​വ​​നി​​ക സീ​​സ​​ണ്‍ 3 പ്ര​​ഫ​​ഷ​​ണ​​ല്‍ നാ​​ട​​കോ​​ത്സ​​വ​​ത്തി​​ന് ചെ​​ത്തി​​പ്പു​​ഴ സ​​ര്‍ഗ​​ക്ഷേ​​ത്ര അ​​ങ്ക​​ണ​​ത്തി​​ല്‍ തേ​​വ​​ര്‍കാ​​ട് പ്ര​​ഫ.ടി.ടി. ചാ​​ക്കോ ന​​ഗ​​റി​​ല്‍ തു​​ട​​ക്ക​​മാ​​യി. ച​​ല​​ച്ചി​​ത്ര​​താ​​ര​​വും ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി വൈ​​സ് ചെ​​യ​​ര്‍മാ​​നു​​മാ​​യ പ്രേം​​കു​​മാ​​ര്‍ നാ​​ട​​കോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ​​ര്‍ഗ​​ക്ഷേ​​ത്ര ര​​ക്ഷാ​​ധി​​കാ​​രി ഡോ. ​​തോ​​മ​​സ് ക​​ല്ലു​​ക​​ളം സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ര്‍ഗ​​ഭ​​വ​​ന​​ത്തി​​ന്‍റെ താ​​ക്കോ​​ല്‍ ദാ​​ന​​വും ച​​ട​​ങ്ങി​​ല്‍ ന​​ട​​ന്നു. സ​​ണ്ണി ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. സ​​ര്‍ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​അ​​ല​​ക്‌​​സ് പ്രാ​​യി​​ക്ക​​ളം സി​​എം​​ഐ, നാ​​ട​​കോ​​ത്സ​​വ സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ര്‍മാ​​ന്‍ എ​​സ്. പ്രേ​​മ​​ച​​ന്ദ്ര​​ന്‍, ബ്ര​​ദ​​ര്‍ ജോ​​ബി​​ന്‍ മു​​ട്ടേ​​ല്‍, ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍ ജോ​​സ് ജോ​​സ​​ഫ് ന​​ടു​​വി​​ലേ​​ഴം, എം.​​ജെ. അ​​പ്രേം, ജി​​ജി കോ​​ട്ട​​പ്പു​​റം, വ​​ര്‍ഗീ​​സ് ആ​​ന്‍റ​​ണി, അ​​ഡ്വ. റോ​​യ് തോ​​മ​​സ്, ജോ​​ണ്‍ പാ​​ല​​ത്തി​​ങ്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

നാ​​ട​​കോ​​ത്സ​​വ​​ത്തി​​ല്‍ ആ​​സ്വാ​​ദ​​ക​​രു​​ടെ തി​​ര​​ക്കേ​​റു​​ന്നു

സ​​ര്‍ഗ​​ക്ഷേ​​ത്ര അ​​ങ്ക​​ണ​​ത്തി​​ല്‍ ആ​​രം​​ഭി​​ച്ച യ​​വ​​നി​​ക സീ​​സ​​ണ്‍ -3 പ്ര​​ഫ​​ഷ​​ണ​​ല്‍ നാ​​ട​​കോ​​ത്സ​​വ​​ത്തി​​ൽ ആ​​സ്വാ​​ദ​​ക​​രു​​ടെ തി​​ര​​ക്കേ​​റു​​ന്നു. ഇ​​ന്ന് വൈ​​കു​​ന്നേ​​രം 6.30ന് ​​വ​​ട​​ക​​ര സ​​ങ്കീ​​ര്‍ത്ത​​ന​​യു​​ടെ നാ​​ട​​കം "ചി​​റ​​ക്’ അ​​വ​​ത​​രി​​പ്പി​​ക്കും.

ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വ​​ന്‍തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. നാ​​ട​​കോ​​ത്സ​​വ​​ത്തി​​ന്‍റെ ആ​​ദ്യ​​ദി​​ന​​ത്തി​​ല്‍ കാ​​യം​​കു​​ളം ദേ​​വാ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍സ് അ​​വ​​ത​​രി​​പ്പി​​ച്ച "ച​​ന്ദ്രി​​കാ വ​​സ​​ന്തം’എ​​ന്ന നാ​​ട​​ക​​വും ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ പാ​​ലാ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍സി​​ന്‍റെ "ജീ​​വി​​തം സാ​​ക്ഷി’എ​​ന്ന നാ​​ട​​ക​​വും അ​​ര​​ങ്ങേ​​റി.