യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേം​ബ​ർ വ​നി​താ വിം​ഗ് രൂ​പീ​ക​രി​ച്ചു
Monday, February 6, 2023 10:39 PM IST
പാ​ലാ: യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ (യു​എം​സി) കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ വിം​ഗ് രൂ​പീ​ക​രി​ച്ചു. പാ​ലാ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോബി വി. ​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. പ്രി​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
1001 വ​നി​ത​ക​ൾ​ക്കു ച​ട​ങ്ങി​ൽ അം​ഗ​ത്വം വി​ത​ര​ണം ചെ​യ്തു. സംസ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. വ​നി​താ ഭാ​ര​വാ​ഹി​ക​ൾ​ക്ക് യു​എം​സി ആ​ർ​ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ൻ​മാ​ൻ ആ​ലി​ക്കു​ട്ടി ഹാ​ജി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​സി​ബ് സ്വാ​ശ്ര​യ​സം​ഘ​ത്തി​ന്‍റെ അ​വാ​ർ​ഡ് വിത​ര​ണം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​സി. ത​ങ്ക​ച്ച​ൻ നി​ർ​വ​ഹി​ച്ചു.
യു​എം​സി ആ​ർ​ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടോ​മി കു​റ്റി​യാ​ങ്ക​ൽ ആ​ര്‍​ദ്രം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. കെ.​ടി. തോ​മ​സ് കു​റ്റി​യാ​ങ്ക​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം കു​ടും​ബാം​ഗ​ങ്ങ​ൾ ഭ​വ​നര​ഹി​ത​രാ​യ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​ന് സൗജ​ന്യ​മാ​യി ന​ല്‍​കു​ന്ന 20 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ പ്ര​മാ​ണ​വി​ത​ര​ണം സി​ബി തോ​മ​സ് കു​റ്റി​യാ​ങ്ക​ലി​ല്‍​നി​ന്നും പ​യ​നീ​ര്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് ഏ​റ്റു​വാ​ങ്ങി.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജോ​സി​ൻ ബി​നോ, യു​എം​സി സം​സ്ഥാ​ന വൈസ് പ്ര​സി​ഡ​ന്‍റ് നി​ജാം​ബ​ഷി, വ​നി​താ വിം​ഗ് കോ​ട്ട​യം ജില്ലാ പ്രസി​ഡ​ന്‍റ് മോ​ളി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.