ഹോ​ളി മാ​ഗി ഇ​ട​വ​ക​യു​ടെ ദ്വിശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം
Friday, May 10, 2024 11:08 PM IST
മ​ണി​മ​ല: ഹോ​ളി മാ​ഗി ഇ​ട​വ​ക​യു​ടെ ദ്വി ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ഒ​രു വ​ർ​ഷം നീ​ണ്ടുനി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ഇ​ട​വ​ക ജ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലി​ന് മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് ഗ്രൗ​ണ്ടി​ൽ നി​ന്നു മ​ണി​മ​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ജ​യ​പ്ര​കാ​ശ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന ജൂ​ബി​ലി വി​ളം​ബ​ര റാ​ലി ക​രി​മ്പ​ന​ക്കു​ളം വേ​ളാ​ങ്ക​ണ്ണി മാ​താ കു​രി​ശ​ടി​യി​ൽ എ​ത്തി, തി​രി​കെ നെ​ല്ലി​ത്താ​നം വ​ഴി മ​ണി​മ​ല ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും.

ഇ​രു​നൂ​റ് വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ച്ച് 200 ബൈ​ക്കു​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് വെ​ഞ്ച​രി​ക്കും. വെ​കു​ന്നേ​രം 5.15ന് ​നെ​ല്ലി​ത്താ​നം കു​രി​ശ​ടി​യി​ൽ ന​ട​ക്കു​ന്ന റം​ശാ പ്രാ​ർ​ഥ​ന​യി​ൽ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. ജൂ​ബി​ലി സ്മാ​ര​ക​മാ​യി നെ​ല്ലി​ത്താ​ന​ത്ത് പു​തി​യ കു​രി​ശ​ടി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് പ​റ​ഞ്ഞു. കൂ​ടാ​തെ ഇ​ട​വ​ക​യി​ലെ നി​ർ​ദ്ധ​ന​രാ​യ ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ് വ​ർ​ഗീ​സ് കൂ​നം​കു​ന്നേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​പ​റ​മ്പി​ൽ, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് എ​ൽ.​ജെ. മാ​ത്യു ളാ​നി​ത്തോ​ട്ടം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.