ഇ​രു​പ​താം ത​വ​ണ​യും നൂ​റു​മേ​നി​യി​ൽ ഒ​എ​ൽ​എ​ൽ
Thursday, May 9, 2024 2:39 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: ബ​​ധി​​ര​​ത​​യും മൂ​​ക​​ത​​യും ഉ​​യ​​ർ​​ത്തു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ൾ​​ക്കൊ​​ന്നും ഇ​​വി​​ടെ സ്ഥാ​​ന​​മി​​ല്ല. ഈ ​​കു​​റ​​വു​​ക​​ളെ​​ല്ലാം നി​​റ​​വാ​​ക്കി മ​​ണ്ണ​​യ്ക്ക​​നാ​​ട് ഒ​​എ​​ൽ​​എ​​ൽ ബ​​ധി​​ര സ്‌​​കൂ​​ളി​​ലാ​​ണ് ഈ ​​മി​​ന്നും വി​​ജ​​യം. ഇ​​രു​​പ​​താം ത​​വ​​ണ​​യാ​​ണ് നൂ​​റു​​ശ​​ത​​മാ​​നം വി​​ജ​​യം നേ​​ടു​​ന്ന​​ത്.

ഇ​​ക്കു​​റി സി​​ജോ ഷി​​നോ​​ജ്, നെ​​ഹ​​ൽ മ​​രി​​യ ടോ​​ണി എ​​ന്നി​​വ​​ർ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് നേ​​ടി​​യ​​ത് വി​​ജ​​ത്തി​ന്‍റെ ആ​​ഹ്ലാ​​ദം വ​​ർ​​ധി​​പ്പി​​ച്ചു. പാ​​ഠ്യേ​​ത​​ര​​മേ​​ഖ​​ല​​യി​​ൽ സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ മി​​ക​​ച്ച വി​​ജ​​യം നേ​​ടു​​ന്ന​​തി​​നൊ​​പ്പ​​മാ​​ണ് പാ​​ഠ്യ​​മേ​​ഖ​​ല​​യി​​ലെ നൂ​​റു​​ശ​​ത​​മാ​​നം വി​​ജ​​യം. വി​​ജ​​യി​​ക​​ളെ പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ റി​​ൻ​​സി​​യും അ​​ധ്യാ​​പ​​ക​​രും അ​​ഭി​​ന​​ന്ദി​​ച്ചു.