വൈക്കത്ത് 52 വൈദ്യുതി പോ​സ്റ്റു​ക​ൾ ത​ക​ർന്നു; നാ​ലു ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​രാ​റി​ലായി
Friday, May 10, 2024 7:26 AM IST
വൈ​​ക്കം: ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​ര​​മു​​ണ്ടാ​​യ കാ​​റ്റി​​ൽ മ​​ര​​ങ്ങ​​ൾ​ വീ​​ണ് വൈ​​ക്കം ന​​ഗ​​ര​​ത്തി​​ൽ മാ​​ത്രം 52 വൈ​ദ്യു​ത പോ​​സ്റ്റു​​ക​​ൾ ത​​ക​​രു​​ക​​യും നാ​​ലു ട്രാ​​ൻ​​സ്ഫോ​​ർ​​മ​​ർ ത​​ക​​രാ​​റി​​ലാ​​ക്കു​​ക​​യും ചെയ്തു.

ഇ​​തി​​ൽ ഒ​​രു ട്രാ​​ൻ​​സ്ഫോ​​ർ​​മ​​ർ പൂ​​ർ​​ണ​​മാ​​യി ന​​ശി​​ച്ചു. ത​​ക​​ർ​​ന്ന ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​നു മാ​​ത്രം നാ​​ലു​​ല​​ക്ഷം രൂ​​പ​​യോ​​ളം ചെ​​ല​​വു​​വ​​രും. ആ​​കെ 75 ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യ​​താ​​യാ​​ണ് പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ൽ. ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ച്ച് വൈ​​ദ്യു​​തി പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ കെ​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​ർ അ​​ക്ഷീ​​ണ യ​​ത്ന​​മാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.

ചെ​​മ്പ് ഇ​​ല​​ക്‌​ട്രി​ക്ക​​ൽ സെ​​ക്‌​ഷ​​നി​​ൽ വീ​​ടു​​ക​​ളി​​ലേ​​ക്കും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കും വൈ​​ദ്യു​​തി എ​​ത്തി​​ക്കു​​ന്ന 20 പോ​​സ്റ്റു​​ക​​ളും 11 കെ​​വി ലൈ​​നി​​ലെ അ​​ഞ്ച് പോ​​സ്റ്റു​​ക​​ളും ത​​ക​​ർ​​ന്നി​​രു​​ന്നു. ഇ​​വ മാ​​റ്റി​​ സ്ഥാ​​പി​​ച്ചു വൈ​​ദ്യു​​തി പു​​നഃ​​സ്ഥാ​​പി​​ച്ചു.

ത​​ല​​യാ​​ഴ​​ത്ത് ഒ​​രു പോ​​സ്റ്റ് മാ​​ത്ര​​മാ​​ണ് ഒ​​ടി​​ഞ്ഞ​​ത്. മ​​രം വൈ​​ദ്യു​​തി ലൈ​​നി​​ൽ വീ​​ണ് 20ഓ​​ളം സ്ഥ​​ല​​ങ്ങ​​ളി​​ൽ വൈ​​ദ്യു​​തി ത​​ട​​സ​​പ്പെ​​ട്ടി​​രു​​ന്നു. ഒ​​ടി​​ഞ്ഞ പോ​​സ്റ്റു​​ക​​ൾ അ​​വി​​ടെ ക​​ട്ട് ചെ​​യ്ത് മ​​റ്റി​​ട​​ങ്ങ​​ളി​​ലെ വൈ​​ദ്യു​​തി പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളാ​​ണ് പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്.

വ്യാ​​പ​​ക​​മാ​​യി വൈ​​ദ്യു​​തി ലൈ​​ൻ ത​​ക​​രാ​​റി​​ലാ​​യ​​തി​​നാ​​ൽ​പൂ​​ർ​​ണ​​മാ​​യി വൈ​​ദ്യു​​തി ബ​​ന്ധം പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ ര​​ണ്ടു ദി​​വ​​സ​​മെ​​ങ്കി​​ലും വേ​​ണ്ടി വ​​രു​​മെ​​ന്ന് കെ​എ​​സ് ഇ​ബി അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു.