തെ​ങ്ങി​ൽ കു​ടു​ങ്ങി​യ ചെ​ത്തു​കാ​ര​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Thursday, May 9, 2024 2:39 AM IST
ബ്ര​ഹ്മ​മം​ഗ​ലം: ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് തെ​ങ്ങി​നു മു​ക​ളി​ൽ കു​ടു​ങ്ങി യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ തു​രു​ത്തു​മ്മ​യി​ൽ തെ​ങ്ങ് ചെ​ത്താ​ൻ ക​യ​റി​യ തു​രു​ത്തു​മ്മ വ​ലി​യ​ത​റ​യി​ൽ രാ​ജേ​ഷാ​ണ് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ തെ​ങ്ങി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്. വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​ഷാ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി.​ആ​ർ.​ബി​ജു, സി.​കെ.​വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ നാ​ൽ​പ്പ​ത്തി​ര​ണ്ട് അ​ടി​യോ​ളം ഉ​യ​ര​മു​ള്ള തെ​ങ്ങി​നു മു​ക​ളി​ൽ ക​യ​റി രാ​ത്രി 9.15 യോ​ടെ​യാ​ണ് രാ​ജേ​ഷി​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ സ​ജി​കു​മാ​ർ, സി​പി​ഒ മ​നീ​ഷ്, ഹോം ​ഗാ​ർ​ഡ് സു​ദ​ർ​ശ​ന​ൻ തു​ട​ങ്ങി​യ​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.