കാ​പ്പാ ചു​മ​ത്തി നാ​ടു ക​ട​ത്തി
Thursday, May 9, 2024 2:39 AM IST
കോ​ട്ട​യം: നി​ര​ന്ത​ര കു​റ്റ​വാ​ളി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്നും നാ​ടു​ക​ട​ത്തി. പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്‍തു​രു​ത്ത് ആ​തി​ര​ഭ​വ​ന്‍ അ​ന​ന്തു പ്ര​സ​ന്ന​ന്‍ (29), കോ​ട്ട​യം എ​രു​മേ​ലി ക​രി​നി​ലം 96 ക​വ​ല പു​തു​പ്പ​റ​മ്പി​ല്‍ ജ​യ​പ്ര​കാ​ശ് (ക്രി​മി​ന​ല്‍ ജ​യ​ന്‍-47) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ജി​ല്ല​യി​ല്‍നി​ന്നു കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​രു​വ​രെ​യും ഒ​ന്പ​ത് മാ​സ​ത്തേ​ക്കാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.