ഇം​​ഗ്ല​​ണ്ടി​​ല്‍ നി​​ന്നു​​ള്ള 21 അം​​ഗ സം​​ഘം വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ സ​​ന്നി​​ധി​​യി​​ല്‍
Sunday, February 5, 2023 10:02 PM IST
മാ​​ന്നാ​​നം: ഇം​​ഗ്ല​​ണ്ടി​​ലെ ന്യൂ​​കാ​​സ്റ്റി​​ലി​​ല്‍​നി​​ന്നു​​ള്ള 21 പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘം തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍ എ​​ത്തി പ്രാ​​ര്‍​ഥി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ക്രൈ​​സ്ത​​വ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍​ശി​​ക്കു​​ന്ന​​തി​​നാ​​യി ക​​ഴി​​ഞ്ഞ 17നു ​​കൊ​​ച്ചി​​യി​​ല്‍ എ​​ത്തി​​യ ഇ​​വ​​ര്‍ ഇ​​രി​​ഞ്ഞാ​​ല​​ക്കു​​ട വി​​ശു​​ദ്ധ മ​​റി​​യം തെ​​രേ​​സ​​യു​​ടെ ശ​​വ​​കു​​ടീ​​രം, ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ ശ​​വ​​കു​​ടീ​​രം, സെ​​ന്‍റ് ജോ​​ര്‍​ജ് ക്‌​​നാ​​നാ​​യ ഫൊ​​റോ​​ന പ​​ള്ളി കൈ​​പ്പു​​ഴ, സെ​​ന്‍റ് തോ​​മ​​സ് ക്‌​​നാ​​നാ​​യ പ​​ള്ളി ക​​ല്ല​​റ എ​​ന്നി​​വി​​ട​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചു പ്രാ​​ര്‍​ഥി​​ച്ചു.

യൂ​​റോ​​പ്പി​​ല്‍ ആ​​ദ്യ​​മാ​​യി വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് സ്ഥാ​​പി​​ച്ച ന്യൂ​​കാ​​സ്റ്റി​​ലി​​ലെ സെ​​ന്‍റ് റോ​​ബ​​ര്‍​ട്ട്‌​​സ് പ​​ള്ളി ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളും സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ല്‍ എ​​ത്തി​​യ ഇ​​വ​​രെ കെ​​ഇ സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്വീ​​ക​​രി​​ച്ചു.

തു​​ട​​ര്‍​ന്ന് സം​​ഘം സ്‌​​കൂ​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചു കു​​ട്ടി​​ക​​ളു​​മാ​​യി സം​​വാ​​ദി​​ച്ചു. ക​​ല്ല​​റ സ്വ​​ദേ​​ശി​​യും ക​​ഴി​​ഞ്ഞ 20വ​​ര്‍​ഷ​​മാ​​യി യു​​കെ യി​​ലെ ന്യൂ​​കാ​​സ്റ്റി​​ലി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ആ​​ഷി​​ന്‍ സി​​റ്റി ടൂ​​ര്‍​സ് ആ​​ന്‍​ഡ് ട്രാ​​വ​​ല്‍​സി​​ന്‍റെ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ജി​​ജോ മാ​​ധ​​വ​​പ്പ​​ള്ളി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​വ​​ര്‍ എ​​ത്തി​​യ​​ത്. ജാ​​രോ, ന്യൂ​​കാ​​സ്റ്റി​​ല്‍ പ​​ള്ളി​​ക​​ളി​​ലെ വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​സ​​ജി തോ​​ട്ട​​ത്തി​​ല്‍, ഫാ. ​​മ​​രി​​യ​​ദാ​​സ് എ​​ന്നി​​വ​​രും സം​​ഘ​​ത്തി​​ലു​​ണ്ടായിരുന്നു.