മു​ണ്ട​ക്ക​യം ബൈ​പാ​സ് മാ​ലി​ന്യ നി​ക്ഷേ​പകേന്ദ്രമാകുന്നു
Wednesday, September 28, 2022 10:54 PM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ബൈ​പാ​സ് റോ​ഡി​ൽ ചാ​ച്ചി​ക്ക​വ​ല​യ്ക്കു​സ​മീ​പം പൈ​ങ്ങ​നാ തോ​ടി​നു​ കു​റു​കെ​യു​ള്ള പാ​ല​ത്തി​നു സ​മീ​പ​ം മാ​ലി​ന്യ​ം തള്ളുന്നു. പ്ലാ​സ്റ്റി​ക് ക​വ​റി​ലും ചാ​ക്കി​ലും കെ​ട്ടി ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ ത​ള്ളി​യി​രി​ക്കു​ന്ന​ത്. മ​ത്സ്യ, മാം​സ അ​വ​ശി​ഷ്ട​ങ്ങ​ളും വീ​ടു​ക​ളി​ലെ മാ​ലി​ന്യ​വു​മാ​ണ് ഇ​വി​ടെ കുന്നുകൂടി യിരിക്കുന്ന​ത്.

ദു​ർ​ഗ​ന്ധം മൂ​ലം ഇതുവഴി മു​ക്കു​പൊ​ത്തി സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​രും. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാണ്. തെ​രു​വു​നാ​യ്ക്ക​ൾ മാ​ലി​ന്യ​ങ്ങ​ൾ ക​ടി​ച്ചുവ​ലി​ച്ച് റോ​ഡി​ലേ​ക്കി​ട്ട് റോ​ഡി​ന്‍റെ വശ​ങ്ങ​ളി​ലെ​ല്ലാം മാ​ലി​ന്യ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ്.

മ​ഴ​പെ​യ്യു​ന്ന​തോ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പൈ​ങ്ങ​നാ തോ​ട്ടി​ലേ​ക്കും സ​മീ​പ​ത്തെ മ​ണി​മ​ല​യാ​റ്റി​ലേ​ക്കു​മെ​ത്തും ഇ​ത് ഗു​രു​ത​ര ജ​ല മ​ലി​നീ​ക​ര​ണ​ത്തി​നും വ​ഴിവയ്ക്കും. ബൈ​പാ​സി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​തം കു​റ​വാ​യ​തും മേ​ഖ​ല​യി​ൽ വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​ഭാ​വ​വു​മാ​ണ് മാ​ലി​ന്യ​ം തള്ളൽ രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണമെന്ന് പറയുന്നു.