പ​ള്ളി​ത്തോ​ട്- ചെ​ല്ലാ​നം ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്ക​ണം
Thursday, December 8, 2022 10:50 PM IST
തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് വ​ഴി ചെ​ല്ലാ​ന​ത്തേ​യ്ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് ഗ​താ​ഗ​ത മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. നൂ​റു​ക​ണ​ക്കി​ന് തീ​ര​ദേ​ശ​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് നി​ർ​ത്തി​വ​ച്ച​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​ന്ന​പ്പോ​ൾ നി​ല​വി​ൽ രാ​വി​ലെ​യും വൈ​കി​ട്ടും ഒ​രു ബ​സ് മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​ന് മു​മ്പ് ചെ​ല്ലാ​ന​ത്തു നി​ന്നു ചേ​ർ​ത്ത​ല​യി​ലേ​ക്കും ആ​ല​പ്പു​ഴ​യി​ലേ​ക്കും വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ചേ​ർ​ത്ത​ല ഡി​പ്പോ​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന ഒ​രു റൂ​ട്ടാ​യി​രു​ന്നു ചെ​ല്ലാ​നം - പ​ള്ളി​ത്തോ​ട് ചേ​ർ​ത്ത​ല റൂ​ട്ട്. നി​ല​വി​ൽ ഈ ​റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തു​മൂ​ലം തീ​ര​ദേ​ശ ജ​ന​ത ദു​രി​ത​ത്തി​ലാ​ണ്. പ​ള്ളി​ത്തോ​ട് വ​ഴി മു​ഴു​വ​ൻ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളും പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.