പ്രവാസി ലീഗ് ധര്‍ണ നടത്തി
1571150
Sunday, June 29, 2025 3:30 AM IST
പത്തനംതിട്ട: പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അവരുടെ പുനരധിവാസം നടപ്പിലാക്കുകയും 60 വയസു കഴിഞ്ഞ പ്രവാസികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കണമെന്നും തിരികെവന്ന എല്ലാ പ്രവാസികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ അവകാശ സമരം നടത്തി.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. ഇ. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹന്‍സലാഹ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റ്റി.എം. ഹമീദ്, ജില്ലാ ഭാരവാഹികളായ എം. എം.ബഷീര്‍ കുട്ടി, എം.എച്ച്. ഷാജി, കെ.പി. നൗഷാദ്, മുത്തലിബ് കന്നി, അസീസ് ചുങ്കപ്പാറ, പറക്കോട് അന്‍സാരി, റ്റി.എ.എം. ഇസ്മായിൽ, ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കളായ എൻ.എ. നൈസാം, കെ.എം. രാജ, ഷൈജു ഇസ്മായിൽ , ഇസ്മായില്‍ ചീനിയില്‍, ഇബ്രാഹിം പായിപ്പാട്, സിറാജ് പുത്തന്‍വീട്, അബ്ദുസമദ് സലീം മുത്തൂർ, ഹനീഫ മോനത്ത, നൂര്ഷിത, പി അന്‍സാരി, അലിഫ് ഖാന് മേധാവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് മള്‍ബറി സ്വാഗതവും ആറന്മുള മണ്ഡലം ജനറല്‍ സെക്രട്ടറി കമറുദ്ദീന് നന്ദിയും പറഞ്ഞു