മെഡിക്കൽ ഉപജാപക സംഘത്തിനെതിരേ നടപടി വേണം
1571827
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: ലാബ് ടെസ്റ്റുകൾക്കും മരുന്നുകൾക്കും ഉപകരണങ്ങൾക്കും രോഗികളെ കൂട്ടത്തോടെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്ന ഉപജാപകസംഘം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവർത്തിക്കുന്നതായിട്ടുള്ള പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ ചികിത്സ തേടി എത്തുന്ന രോഗികളെ സ്വകാര്യ ലാബുകളിൽ ടെസ്റ്റുകൾ നടത്തുന്നതിന് പറഞ്ഞയക്കുന്ന ഉപജാപ കസംഘം പ്രവർത്തിക്കുന്നതായ ആക്ഷേപമാണ് പരാതിക്ക് അടിസ്ഥാനമായത്. സർക്കാർ മെഡിക്കൽ കോളജിൽ ലഭ്യമാകുന്ന മരുന്നുകൾ എഴുതാതെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാകുന്ന മരുന്നുകൾ എഴുതി രോഗികളെ അത്തരം മരുന്നുകൾ വാങ്ങുവാൻ പ്രോത്സാഹിപ്പിച്ചുവരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
സർക്കാർ മെഡിക്കൽ കോളജിൽ എത്തുന്ന രോഗികളിൽ ഭൂരിപക്ഷവും മരുന്നുകൾക്കും ഓപ്പറേഷൻ ഉപകരണങ്ങൾക്കുംലാബ് ടെസ്റ്റുകൾക്കും മറ്റും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനു പിന്നിൽ വർഷങ്ങളായി തുടരുന്ന ചിലരുടെ സംഘടിത ശ്രമങ്ങളാണെന്ന് കുളത്തൂർ ജയ്സിംഗിന്റെ പരാതിയിൽ പറയുന്നു.