ബന്ദിപ്പൂവ് കൃഷി ആരംഭിച്ചു
1571823
Tuesday, July 1, 2025 2:38 AM IST
ഓമല്ലൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ തൊഴിലുറപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഓണത്തിന് വിപണിയിൽ എത്തുന്നതിനു വേണ്ടി ബന്ദിപ്പൂവ് കൃഷി ആരംഭിച്ചു. കൃഷിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ജോൺസൺ വിളവിനാൽ നിർവഹിച്ചു.
കഴിഞ്ഞ വർഷം കുടുംബശ്രീ പൂകൃഷി ചെയ്തെങ്കിലും കാലാവസ്ഥയുടെ മാറ്റവും വിപണിയിൽ തമിഴ്നാട് പൂക്കളുടെ കടന്നുവരവും കുടുംബശ്രീ യൂണിറ്റുകൾക്ക് നഷ്ടം സംഭവിച്ചു.
ഇത്തവണ ഓണത്തിന് വിപണിയിൽ ഇറക്കുവാൻ 55 ദിവസത്തിനകം പൂക്കുന്ന തൈകളാണ് നടുന്നതെന്ന് പ്രസിഡന്റ് ജോൺസൺ പറഞ്ഞു. വാർഡ് മെംബർ പി. സുജാത അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ അമ്പിളിപ്രസംഗിച്ചു.