എസ്എൻഐടിയിൽ ബിരുദദാനച്ചടങ്ങ് മൂന്നിന്
1571824
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിരുദദാനച്ചടങ്ങ് മൂന്നിനു രാവിലെ 9.30ന് നടക്കും. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ സ്ഥാപനത്തിൽ നിന്നും ബിരുദ, ബിരാദാനന്തര പഠനം വിജയകരമായി പൂർത്തിയാക്കി നാനൂറോളം വിദ്യാർഥികൾ ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുമെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ. രാധാകൃഷ്ണൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി ഡോ. ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. കോളജ് ചെയർമാൻ കെ. സദാനന്ദൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡുദാനം നിർവഹിക്കും. കോളജ് മാനേജിംഗ് ഡയറക്ടർ എബിൻ അന്പാടിയിൽ അക്കാഡമിക് എക്സലൻസ് അവാർഡ് സമ്മാനിക്കും.
എംബിഎ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ.ജി. ഹരിസുന്ദർ, വിവിധ ഡിപ്പാട്ട്മെന്റ് മേധാവികൾ തുടങ്ങിയവർ പ്രസംഗിക്കും. എംബിഎ ഡയറക്ടർ ഡോ.ജി. ഹരിസുന്ദർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് മേധാവി പ്രഫ.ലക്ഷ്മി ആർ. നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.