തൊഴിലാളികൾ അറിയാതെ വസ്ത്ര വ്യാപാരശാല പൂട്ടി
1571826
Tuesday, July 1, 2025 2:38 AM IST
അടൂർ: അപ്രതീക്ഷിതമായി വസ്ത്ര വ്യാപാരശാല അടച്ചുപൂട്ടിയതിനാൽ നൂറോളം തൊഴിലാളികൾ പെരുവഴിയിലായി. കെപി റോഡിൽ പ്രവർത്തിക്കുന്ന കരിക്കിനേത്ത് സിൽക്ക് ഗലേറിയ ആണ് തൊഴിലാളികൾ പോലുമറിയാതെ ഇന്നലെ താഴിട്ടത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികൾ പൂട്ടിക്കിടക്കുന്ന വസ്ത്രശാല കണ്ട് അമ്പരന്നു പോയി. ഇതോടെ നൂറോളം തൊഴിലാളികളുടെ കുടുംബങ്ങൾ പ്രതിസന്ധിയിലായി.
കടയിൽ അവശേഷിക്കുന്ന തുണിത്തരങ്ങൾ രാത്രിയിൽ കണ്ടെയ്നർ ലോറികളിലായി കടത്തിയെന്നാണ് സമീപവാസികൾ പറയുന്നത്. ഉടമയെ ഫോണിലൂടെ ബന്ധപ്പെടാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.