കൊന്നമൂട് വളവിൽ ബൈക്ക് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
1571828
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: കൊന്നമൂട് വളവിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട ബൈക്ക് ഏഴ് അടിയോളം താഴ്ചയിൽ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു പന്തളം സ്വദേശികളായ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു കാർ വരുന്നത് കണ്ട് ബൈക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ടത്. റോഡരികിലെ കൈവരിയുടെ വിടവിൽ കൂടിയാണ് താഴെ പതിച്ചത് . പത്തനംതിട്ട - അയിരൂർ കെഎസ്ടിപി റോഡിൽ കൊന്നമൂടിനും വെട്ടിപ്പുറത്തിനും ഇടയിലുള്ള ഭാഗത്ത് അടുത്ത സമയത്ത് വാഹനാപകടമുണ്ടായി ഒരാളുടെ ജീവൻ പൊലിഞ്ഞതിനു പിന്നാലെ റോഡ് നിർമാണത്തിലെ അപാകതകൾ വീണ്ടും ചർച്ചയാകുകയാണ്.
അപകടകരമായ വളവ് നിവർത്താതെയാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ഇക്കാര്യം നാട്ടുകാർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.