കോന്നി മെഡിക്കൽ കോളജിലേക്ക് കോൺഗ്രസ് മാർച്ച് ഇന്ന്
1571829
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കുക, സര്‍ക്കാര്‍ ആശുപത്രികളോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, രോഗികളുടെ ജീവന് വച്ച് പന്താടുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10.30 ന് കോന്നി മെഡിക്കല്‍കോളജിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. മാര്‍ച്ചും ധര്‍ണയും യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും.
പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കുവാനുള്ള ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും, ഭാരവാഹികളും പ്രവര്‍ത്തകരും രാവിലെ 10.30 ന് മുമ്പായി കോന്നി കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള വെയിറ്റിംഗ് ഷെഡ് ഭാഗത്ത് എത്തിച്ചേരണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.