സരസ് മേള: രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി
1495223
Wednesday, January 15, 2025 3:43 AM IST
ചെങ്ങന്നൂര്‍: ജനുവരി 18 മുതല്‍ 31 വരെ ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സരസ് മേളയില്‍ 22 സംസ്ഥാനങ്ങളില്‍നിന്നു പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന് നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തീകരിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 85 ആളുകളാണ് പങ്കെടുക്കുന്നത് ഇവരുടെ വിപണന സ്റ്റാളുകളെ കൂടാതെ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 100 സ്റ്റാളുകളും ഒരുങ്ങും. സ്റ്റേഡിയത്തില്‍ സ്റ്റാളുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
അന്യ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവര്‍ക്കായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണ കൗണ്ടറുകള്‍ ഒരുക്കും. ഇവര്‍ക്കായി താമസ സൗകര്യങ്ങളും തയാറായിട്ടുണ്ട്.
18 ന് ആലപ്പുഴ ജില്ലയുടെ രജിസ്ടഷേന് നടക്കും. മറ്റു ജില്ലകള്‍ക്ക് രണ്ട്, ഇതര സംസ്ഥാനങ്ങള്‍ക്ക് രണ്ട് റൂറല്‍ ഡെവലപമെന്റ് സൊസൈറ്റികള്‍ക്ക് ഒന്ന് ഉള്‍പ്പെടെ ആറ് കൗണ്ടറുകളാണ് സ്റ്റേഡിയത്തിന് ആരംഭിക്കുന്നത്. സരസ് മേളയില്‍ പ്രവേശനം സൗജന്യമാണ്.