സെന്റ് തോമസ് സ്കൂൾ പ്ലാറ്റിനം ജൂബിലി വിളംബര ജാഥകൾ ഇന്നാരംഭിക്കും
1495226
Wednesday, January 15, 2025 3:54 AM IST
തിരുവല്ല: തിരുമൂലപുരം ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി വിളംബര ജാഥകൾ ഇന്നും നാളെയുമായി നടക്കും. ഇന്നു രാവിലെ പത്തിന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽനിന്നും ആരംഭിക്കുന്ന ജാഥ തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ഐസക്ക് പറപ്പള്ളിൽ ഫ്ലാഗ് ഓഫ് ചെയ്യും.
നാളെ രാവിലെ പത്തിന് കല്ലിശേരിയിൽനിന്നാരംഭിക്കുന്ന ജാഥ ബിഷപ് ഡോ. ഗീവർഗീസ് മാർ അപ്രേം ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ ജംഗ്ഷനുകളിൽ ലഹരിവിരുദ്ധ സന്ദേശ പരിപാടികൾക്കുശേഷം ജാഥകൾ സ്കൂളിൽ സമാപിക്കും.
സ്കൂൾ മാനേജർ ഫാ. മാത്യു പുനക്കുളം, ഫാ. വർഗീസ് ചാമക്കാലായിൽ, ഹെഡ്മാസ്റ്റർ ഷാജി മാത്യു, പിടിഎ പ്രസിഡന്റ് സജി ഏബ്രഹാം, പ്രിൻസിപ്പാൽ ജയാ മാത്യൂസ്, കൺവീനർ ഫാ. ഫിലിപ്പ് തായില്ലം, സ്റ്റാഫ് സെക്രട്ടറി സിബി സ്റ്റീഫൻ ജേക്കബ് എന്നിവർ നേതൃത്വം നൽകും.