വൈഎംസിഎ സമാധാന സംഗമം
1443856
Sunday, August 11, 2024 3:59 AM IST
പത്തനംതിട്ട: യുവജനങ്ങൾ സമാധാന സന്ദേശം പരത്തുന്ന ദൗത്യവാഹകരായി മാറണമെന്ന് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട നന്നുവക്കാട് നോർത്ത് വൈഎംസിഎയിൽ നടന്ന സമാധാന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മത മൈത്രിക്കും ശാന്തിക്കും ദേശിയ ഐക്യത്തിനും വേണ്ടി പ്രചാരണം നടത്തുവാൻ വൈഎംസിഎയ്ക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു. മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന കോ ഓർഡിനേറ്റർ ജോ ഇലഞ്ഞിമൂട്ടിൽ സമാധാന സന്ദേശം നൽകി. മുനിസിപ്പൽ കൗൺസിലർമാരായ പി.കെ.അനീഷ്, ശോഭാ കെ.മാത്യൂ, ആനി സജി, പി.വി. തോമസ്, വിൻസന്റ് വറുഗീസ്, വിൻസന്റ് മാത്യു, കുഞ്ഞുകുഞ്ഞമ്മ വർഗീസ്, എന്നിവർ പ്രസംഗിച്ചു.