റാ​ന്നി: വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട മെ​ഗാ തൊ​ഴി​ല്‍​മേ​ള​യ്ക്കു റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ തു​ട​ക്ക​മാ​യി. ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മേ​ള​യു​ടെ ആ​ദ്യ​ദി​നം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ​യും ഫൗ​ണ്ടി​റ്റ് ടാ​ല​ന്‍റ് ആ​ക്‌​സി​ല​റേ​ഷ​ന്‍ പോ​ഗ്രാം ലോ​ഞ്ചിം​ഗ് ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ച്ചു എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

38 സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ 89 ത​രം ത​സ്തി​കക​ളി​ലേ​ക്കു​ള്ള 18,203 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കു​ന്ന​ത്. വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട, മൈ​ഗ്രേ​ഷ​ന്‍ കോ​ണ്‍​ക്ലേ​വ്, കു​ടും​ബ​ശ്രീ, നോ​ള​ജ് മി​ഷ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ അ​റു​പ​താ​മ​ത് വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് തൊ​ഴി​ല്‍​മേ​ള​യ്ക്കു വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഐ​ടി​ഐ, ഡി​പ്ലോ​മ, ബി​രു​ദം , ബി​രു​ദാ​ന​ന്ത​ര ബി​രു​ദം യോ​ഗ്യ​ത​യു​ള്ള​വ​രാ​ണ് തൊ​ഴി​ല്‍​മേ​ള​യി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ത​യാ​റാ​യി എ​ത്തി​യ​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യും നേ​രി​ട്ടു​മു​ള്ള അ​ഭി​മു​ഖ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്‍റ​ര്‍​വ്യൂ​വി​ന് എ​ത്തു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ളും ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ക്ഷ​ണി​ക്കു​ന്ന​തു വ​രെ വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള മു​റി​ക​ളും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

എ​ല്‍ ആ​ന്‍​ഡ് ടി, ​ടെ​ക്ക് മ​ഹേ​ന്ദ്ര, മ​ണി​മു​റ്റം, ബി​എ​സ്എ സൈ​ക്കി​ള്‍, സി​യ​റ്റ് ട​യ​ര്‍, ആ​ക്‌​സി​സ് ബാ​ങ്ക്, ടി​വി​എ​സ്, എ​വി​ജി മോ​ട്ടേ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ഭി​മു​ഖ​ങ്ങ​ളെ നേ​രി​ടാ​നും പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് കൂ​ടു​ത​ല്‍ ത​യാ​റെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നും കു​ട്ടി​ക​ള്‍​ക്ക് മേ​ള​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന​വും ന​ല്‍​കി. തൊ​ഴി​ല്‍​മേ​ള ഇ​ന്നും തു​ട​രും.

മൈ​ഗ്രേ​ഷ​ന്‍ കോ​ണ്‍​ക്ലേ​വ് ര​ക്ഷാ​ധി​കാ​രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, മു​ന്‍ എം​എ​ല്‍​എ എ. ​പ​ത്മ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, കോ​ള​ജ് മാ​നേ​ജ​ര്‍ പ്ര​ഫ. സ​ന്തോ​ഷ് കെ. ​തോ​മ​സ്,

പ്രി​ന്‍​സി​പ്പ​ല്‍ സ്‌​നേ​ഹ എ​ല്‍​സി ജേ​ക്ക​ബ്, ആ​ര്‍. സ​ന​ല്‍ കു​മാ​ര്‍, കോ​ണ്‍​ക്ലേ​വ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ റോ​ഷ​ന്‍ റോ​യി മാ​ത്യു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ആ​ര്‍. പ്ര​കാ​ശ്, ബി​ന്ദു റെ​ജി, ഉ​ഷ സു​രേ​ന്ദ്ര​നാ​ഥ്, ബി. ​ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.